Thursday, March 19, 2026 Last Updated 24 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 05 Aug 2025 09.45 AM

ആരാധനയോടെയും അത്ഭുതത്തോടെയും നോക്കി കണ്ട ആള്‍; ഷാനവാസിനെക്കുറിച്ച് മുകേഷ്

mukesh
photo-www.facebook.com/mukeshcineactor

ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തില്‍ താനുള്‍പ്പെടെയുളള കലാകാരന്മാര്‍ ആരധനയോടും അത്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ് എന്ന് നടനും എംഎല്‍എയുമായ മുകേഷ്. അസുഖബാധിതനായി കിടക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പമെടുത്ത ചിത്രം പങ്കുവെച്ചായിരുന്നു മുകേഷിന്റെ അനുശോചന കുറിപ്പ്.

‘ആദരാഞ്ജലികള്‍, ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തില്‍ ഞാന്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ ആരാധനയോടും അത്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ്..അന്ന് ചെന്നൈയില്‍ വച്ച് അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഞങ്ങള്‍ക്ക് വലിയ അഭിമാനമായിരുന്നു. കാരണം മലയാളത്തിന്റെ മഹാനായ കലാകാരന്‍ പ്രേം നസീറിന്റെ മകനാണ് അദ്ദേഹം.

അസുഖബാധിതനായി കിടക്കുന്നത് അറിഞ്ഞ് അടുത്തകാലത്ത് അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോഴും ഞാന്‍ ഉടനെ സിനിമ ലോകത്തേക്ക് മടങ്ങിവരുമെന്ന് വളരെ ആത്മവിശ്വാസത്തോടെ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു’ മുകേഷ് കുറിച്ചു.

4 വര്‍ഷമായി വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ രോഗം വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Ads by Google
Tuesday 05 Aug 2025 09.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google