Thursday, March 19, 2026 Last Updated 31 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 05 Aug 2025 10.24 AM

' ലോകേഷ് കനകരാജ് തമിഴ്‌നാടിന്റെ രാജമൗലിയാണ്' ; രജനികാന്ത്

says, tamil

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' കൂലി'. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചത്. ഹൈദരാബാദില്‍ വെച്ച് നടന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങില്‍ വെച്ച് ലോകേഷ് കനകരാജിനെ രാജമൗലിയുമായി താരതമ്യം ചെയ്തിരിക്കുകയാണ് രജനികാന്ത്.

'ലോകേഷ് കനകരാജ് തമിഴ് നാടിന്റെ രാജമൗലിയാണ്. എല്ലാ രാജമൗലി സിനിമകളും വിജയിക്കുന്നതുപോലെ, ലോകേഷിന്റെ സിനിമകളും ഹിറ്റുകളാണ്,' രജനികാന്ത് പറഞ്ഞു. നാഗാര്‍ജുന അവതരിപ്പിക്കുന്ന സൈമണ്‍ എന്ന കഥാപാത്രം ചെയ്യാന്‍ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നതായും രജനികാന്ത് വെളിപ്പെടുത്തി.

'സൈമണ്‍ എന്ന കഥാപാത്രമായ നാഗാര്‍ജുനയാണ് ഏറ്റവും വലിയ ആകര്‍ഷണം. സിനിമയുടെ കഥ കേട്ടപ്പോള്‍, സൈമണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. സൈമണ്‍ വളരെ സ്‌റ്റൈലിഷാണ്. നാഗാര്‍ജുന ആ വേഷം ചെയ്യാന്‍ സമ്മതിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. പണമല്ല കാര്യം, അയാള്‍ അത്തരത്തിലുള്ള ആളല്ല. ഒരുപക്ഷേ അയാള്‍ ചിന്തിച്ചിട്ടുണ്ടാകാം, 'ഞാന്‍ എപ്പോഴും നല്ല ആളായി അഭിനയിക്കുന്നു, ഇത്തവണ നമുക്ക് ഒരു മാറ്റം പരീക്ഷിക്കാം' എന്ന്,' രജനികാന്ത് പറഞ്ഞു.

ആഗസ്റ്റ് 14 ന് ചിത്രം പുറത്തിറങ്ങും. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. ചിത്രത്തില്‍ അതിഥി താരമായി ബോളിവുഡ് താരം ആമിര്‍ ഖാന്‍ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിര്‍ ഖാന്റെ കഥാപാത്രത്തിന്റെ പേര്.

Ads by Google
Tuesday 05 Aug 2025 10.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google