Thursday, March 19, 2026 Last Updated 29 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Monday 04 Aug 2025 04.59 PM

' ചവറ്റുകൊട്ടയിലിടേണ്ട സിനിമയാണ് ദ കേരള സ്റ്റോറി' ; കെ സി വേണുഗോപാല്‍

award, story

തിരുവനന്തപുരം: ദ കേരള സ്റ്റോറിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചവറ്റുകൊട്ടയിലിടേണ്ട സിനിമയാണ് ദ കേരള സ്റ്റോറിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ദുഷിച്ച അജണ്ടയാണ് സിനിമ മുന്നോട്ടുവെക്കുന്നതെന്നും മനോഹരമായ തന്റെ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറയുന്നു.

'ബിജെപി എങ്ങനെയാണ് വിദ്വേഷത്തെ സ്പോണ്‍സര്‍ ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ ചിത്രത്തിന് ലഭിച്ച ദേശീയ അവാര്‍ഡ്. സ്വന്തം രാജ്യത്തെ സര്‍ക്കാരില്‍ നിന്ന് നേരിട്ട ഈ അപമാനം കേരളം ഒരിക്കലും സഹിക്കില്ല. കേരളത്തിലെ സ്നേഹവും സാഹോദര്യമനോഭാവവുമുള്ള ജനങ്ങള്‍ ബിജെപിയെ കഠിനമായി ശിക്ഷിക്കും', കെ സി വേണുഗോപാലിന്റെ വാക്കുകള്‍.

Ads by Google
Monday 04 Aug 2025 04.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google