Sunday, March 22, 2026 Last Updated 5 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Monday 04 Aug 2025 02.04 PM

''ചൈന 2,000 കിലോമീറ്റര്‍ ഭൂമി പിടിച്ചെടുത്തെന്ന് നിങ്ങള്‍ക്കെങ്ങനെ അറിയാം?'' രാഹുല്‍ഗാന്ധിയോട് സുപ്രീംകോടതി

uploads/news/2025/08/794562/rahul1111.jpg

ന്യൂഡല്‍ഹി: ചൈന ഇന്ത്യയുടെ 2000 കിലോമീറ്റര്‍ പിടിച്ചെടുത്തെന്ന്് നിങ്ങള്‍ക്കെങ്ങിനെ അറിയാമെന്ന് രാഹുല്‍ഗാന്ധിയോട് സുപ്രീംകോടതി. ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ 2022 ല്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മിലുള്ള ഏറ്റവുമുട്ടലിനെ പരാമര്‍ശിച്ച് നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോഴായരുന്നു വിമര്‍നെം. 'അരുണാചല്‍ പ്രദേശില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ മര്‍ദ്ദിക്കുന്നു' എന്ന നടത്തിയ പ്രസ്താവനയില്‍ വന്ന ക്രിമിനല്‍ മാനനഷ്ടക്കേസിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ ശാസന.

ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് എജി മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ശക്തമായി അപലപിച്ചത്. 2,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശം ചൈന കൈയടക്കിയെന്നും ഈ 'കീഴടങ്ങലിന്' പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സര്‍ക്കാരിനെയും രാഹുല്‍ഗാന്ധി വിമര്‍ശിക്കുകയും ചെയ്തിരുന്നു. '2000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂമി ചൈനക്കാര്‍ കൈയടക്കിയെന്ന് നിങ്ങള്‍ എങ്ങനെ അറിഞ്ഞു? നിങ്ങള്‍ ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനാണെങ്കില്‍.. നിങ്ങള്‍ ഇങ്ങിനെ പറയുമോ?'' എന്നായിരുന്നു ജസ്റ്റിസ് ദത്ത ചോദിച്ചത്. ഇതിന് നിങ്ങള്‍ക്ക്

കോണ്‍ഗ്രസ് നേതാവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി, ''ഇവയെല്ലാം പറയാന്‍ കഴിയുന്നില്ലെങ്കില്‍, അദ്ദേഹം എങ്ങനെ പ്രതിപക്ഷ നേതാവാകും?'' എന്ന് മറുചോദ്യമെറിഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍ ഇത്തരം കാര്യങ്ങള്‍ പറയാത്തത് എന്ന് ജസ്റ്റിസ് ദത്ത തിരിച്ചടിക്കുകയും ചെയ്തു. ഒരു ക്രിമിനല്‍ പരാതി പരിഗണിക്കുന്നതിന് മുമ്പ് ഗാന്ധിജിയെ മുന്‍കൂര്‍ ഹിയറിംഗിന് പോലീസ് അനുവദിച്ചില്ല എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തുന്നതിലെ പിഴവുകള്‍ സിംഗ്വി ചൂണ്ടിക്കാണിച്ചിരുന്നു.

ഫെബ്രുവരിയില്‍ ലഖ്നൗവിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കായി പ്രത്യേക കോടതി പുറപ്പെടുവിച്ച സമന്‍സ് ചോദ്യം ചെയ്തുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി നേരത്തേ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഗാന്ധി വാദിച്ചിരുന്നു. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്താനുള്ള അവകാശം ഉള്‍പ്പെടുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

2022 ഡിസംബറില്‍ രാഹുല്‍ ഗാന്ധി ചൈനക്കാരുമായുള്ള ഏറ്റുമുട്ടലില്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഉദയ് ശങ്കര്‍ ശ്രീവാസ്തവയാണ് പരാതി നല്‍കിയത്. ഈ പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി അദ്ദേഹത്തിനെതിരേ രംഗത്ത് വന്നിരുന്നു. ഇന്ത്യ 'ചൈനയ്ക്ക് മുന്നില്‍ കീഴടങ്ങണമെന്നാണ് രാഹുലിന്റെ ആഗ്രഹമെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സര്‍ക്കാരിന്റെ കാലത്തും നിലപാട് അതുപോലെ തന്നെയായിരുന്നെന്ന് പ്രത്യാരോപണം നടത്തുകയും ചെയ്തിരുന്നു.

Ads by Google
Monday 04 Aug 2025 02.04 PM
YOU MAY BE INTERESTED
Ads by Google
Ads by Google