Thursday, March 19, 2026 Last Updated 31 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Monday 04 Aug 2025 12.13 PM

ഞാന്‍ അതിജീവിച്ചതും ഇപ്പോഴും ജീവിക്കുന്നതും നിങ്ങളുടെ സഹായത്താലാണ്; കുറിപ്പുമായി മൗനി റോയ്

mouni-roy-
photo-www.instagram.com/imouniroy/

സൗഹൃദ ദിനത്തോടനുബന്ധിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് നടി മൗനി റോയ്. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ തന്നെ പിന്തുണച്ച തന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് നടി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

‘മരുന്നുകളുടെ അവശതയിലും കിടക്കയില്‍ ഇരിക്കുമ്പോള്‍ ഞാന്‍ എന്റെ സുഹൃത്തുക്കളെ മാത്രമേ ഓര്‍ക്കാറുളളൂ. ജീവിതയാത്രയില്‍ എന്നെ താങ്ങി നിര്‍ത്തിയ സുഹൃത്തുക്കളെ നിങ്ങള്‍ മാന്ത്രികരാണ്. നിങ്ങള്‍ ആരാണെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഞാന്‍ അതിജീവിച്ചതും, ഇപ്പോഴും ജീവിക്കുന്നതും നിങ്ങളുടെ നിമിത്തം തന്നെയാണ് , അതുകൊണ്ട് നിങ്ങള്‍ക്ക് നന്ദി.

mouni-roy-

എന്റെ ചന്ദ്രനെയും നക്ഷത്രങ്ങളെയും സ്‌നേഹിക്കുന്നതുപോലെ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. പ്രിയപ്പെട്ടവര്‍ക്ക് നന്ദി. സൗഹൃദ ദിനാശംസകള്‍. ഈ ദിവസമല്ല, മറിച്ച് നിങ്ങളുടെ അസ്തിത്വത്തെ, നിങ്ങളുടെ നിലനില്‍പ്പിനെ ഞാന്‍ ആഘോഷിക്കുന്ന ദിവസമാണ്, നന്ദി ’ മൗനി കുറിച്ചു.

ശാന്തമായ ചന്ദ്രപ്രകാശമുളള കടലിനു നേരെ മനോഹരമായ ഒരു നീല ഗൗണില്‍ നില്‍ക്കുന്ന ഒരു ചിത്രവും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

അതേസമയം ഫാറൂഖ് കബീര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലറായ സലാകാര്‍ ആണ് മൗനിയുടെ വരാനിരിക്കുന്ന ചിത്രം. ഇന്റലിജന്‍സ് ഓഫീസര്‍മാരില്‍ ഒരാളായ അജിത് ഡോവലിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമാണിണ്. ഓഗസ്റ്റ് 15 ന് ചിത്രം ഹോട്ട്‌സ്റ്റാറില്‍ പ്രദര്‍ശിപ്പിക്കും.

Ads by Google
Monday 04 Aug 2025 12.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google