Sunday, March 22, 2026 Last Updated 6 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Monday 04 Aug 2025 12.29 PM

' ഈ മിടുക്കിക്കുട്ടിയാണ് ഇന്നത്തെ ആരോഗ്യമന്ത്രി' ; പിറന്നാള്‍ ആശംസകളുമായി വി.ശിവന്‍കുട്ടി

wishes

കേരളത്തിന്റെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പിറന്നാള്‍ ആശംസിച്ച് മന്ത്രി വി. ശിവന്‍കുട്ടി. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പിറന്നാള്‍ ആശംസ. വീണ ജോര്‍ജിന്റെ കുട്ടിക്കാലത്തെ ഒരു ചിത്രവും വി.ശിവന്‍കുട്ടി പങ്കുവെച്ചു.

' ഈ മിടുക്കിക്കുട്ടിയാണ് ഇന്നത്തെ ആരോഗ്യമന്ത്രി... ജന്മദിനാശംസകള്‍...' എന്നാണ് മന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. മന്ത്രിയുടെ പിറന്നാള്‍ ആശംസയ്ക്ക് നന്ദി അറിയിച്ച് വീണ ജോര്‍ജും രംഗത്തെത്തി. ' പ്രിയപ്പെട്ട മിനിസ്റ്റര്‍, ഈ സ്‌നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി. സ്‌നേഹവും. ആശംസകള്‍ നേര്‍ന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി'- വീണ ജോര്‍ജിന്റെ വാക്കുകള്‍.

1976 ആഗസ്റ്റ് 3ന് ആണ് വീണ ജോര്‍ജ് ജനിച്ചത്. മന്ത്രി പദവിയിലെത്തുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകയായിരുന്നു വീണ ജോര്‍ജ്.

Ads by Google
Monday 04 Aug 2025 12.29 PM
YOU MAY BE INTERESTED
Ads by Google
Ads by Google