Sunday, March 22, 2026 Last Updated 4 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Monday 04 Aug 2025 12.19 PM

ചേര്‍ത്തലയില്‍ നിന്നും കാണാതായത് നാലു യുവതികളെന്ന് സൂചന ; സീരിയല്‍ കില്ലിംഗെന്ന് സംശയിച്ച് അന്വേഷണസംഘം ; ഒന്നും വിട്ടു പറയാതെ സെബാസ്റ്റിയന്‍

uploads/news/2025/08/794554/police1.jpg

കോട്ടയം: ചേര്‍ത്തലയിലെ യുവതികളുടെ തിരോധാനകേസില്‍ നിഗൂഡതകളുടെ ചുരുളഴിക്കാന്‍ അന്വേഷണസംഘം. നിലവില്‍ കസ്റ്റഡിയിലുള്ള സെബാസ്റ്റിയന്‍ സീരിയല്‍ കില്ലറാണോ എന്ന സംശയത്തിലാണ് പോലീസ്. ഇയാളുമായി ബന്ധപ്പെട്ട് നാലു സ്ത്രീകളുടെ തിരോധാനത്തിലേക്കാണ് പോലീസ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. തെളിവെടുപ്പിനായി ചേര്‍ത്തലയിലേക്ക് കൊണ്ടുപോയിരിക്കുന്ന ഇയാളുടെ ചേര്‍ത്തലയിലെ വീട് കേന്ദ്രീകരിച്ച് ജെസിബി കൊണ്ടുവന്ന ഇളക്കി മറിച്ചുള്ള പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്.

വീടിന് സമീപത്തെ മൂന്ന് കുളങ്ങള്‍ വറ്റിച്ചു പരിശോധന നടത്താനുള്ള മോട്ടോര്‍ അടക്കമുള്ള സംവിധാനങ്ങള്‍ എത്തിച്ചിട്ടുണ്ട്. സെബാസ്റ്റിയന്‍ സീരിയല്‍ കില്ലറാണോ നിരവധി കൊലപാതകം നടത്തിയോ എന്നാണ് ഉയരുന്ന സംശയം. വീടിന് സമീപത്ത് മൂന്ന് മീന്‍കുളങ്ങളുണ്ട്. ഇവയില്‍ ഇട്ട് മൃതദേഹങ്ങള്‍ ജീര്‍ണ്ണിപ്പിച്ച ശേഷം അസ്ഥികൂടം കത്തിച്ച് അവശിഷ്ടങ്ങള്‍ കുഴിച്ചുമൂടിയോ എന്നാണ് സംശയം. നേരത്തേ ഇയാളുടെ വീടിന് സമീപത്ത് നിന്നും കിട്ടിയ മൃതദേഹാവശിഷ്ടത്തിന്റെ ഡിഎന്‍എ പരിശോധനാഫലം കാത്തിരിക്കുകയാണ് പോലീസ്.

മൃതദേഹങ്ങള്‍ മറ്റൊരു സ്ഥലത്തിട്ട് കത്തിച്ച ശേഷം വീടിനുള്ളില്‍ കുഴിച്ചിട്ടോ എന്നും സംശയിക്കുന്നുണ്ട്. വീടിന്റെ നടുഭാഗത്ത് ടൈല്‍ ഇട്ടിരുന്ന സ്ഥലത്തെ ഒരു ഭാഗത്തെ ടൈല്‍ മാറ്റി ഗ്രാനൈറ്റ് ഇട്ടിട്ടുണ്ട്. ഇതും സംശയാസ്പദമാണ്. ഏറ്റുമാനൂര്‍ സ്വദേശി ജൈന്‍ മാത്യുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. എന്നാല്‍ വീട്ടില്‍ നിന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടം കാണാതായ മറ്റൊരാളായ ചേര്‍ത്തല സ്വദേശി അയിഷയുടേതാണെന്ന് സംശയിക്കുന്നു. ഇതിന്റെ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിരിക്കുകയകാണ്.

കൂടുതല്‍ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. ചേര്‍ത്തല സ്വദേശിയായ ബിന്ദു പത്മനാഭന്‍, ചേര്‍ത്തല തെക്ക് സ്വദേശിനി സിന്ധു എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസുകളും പോലീസ് പരിശോധിക്കുകയാണ്. കേസ് രണ്ടായി തിരിഞ്ഞാണ് അന്വേഷിക്കുന്നത്. ആലപ്പുഴ കേന്ദ്രീകരിച്ച് ബിന്ദു പത്മനാഭന്റെ കേസ് ആലപ്പുഴ ക്രൈംബ്രാഞ്ചും കോട്ടയത്തെ വിഭാഗം ആയിഷയുടെ തിരോധാനവുമാണ് അന്വേഷിക്കുന്നത്. സെബാസ്റ്റിയന്റെ രണ്ടേക്കര്‍ വരുന്ന വീടും പരിസരവുമാണ് ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കുക.

സെബാസ്റ്റിയനെ ഇവിടെ എത്തിച്ചാണ് പരിശോധന. രണ്ടു ദിവസം പോലീസ് ചോദ്യം ചെയ്തിട്ടും സെബാസ്റ്റിയന്‍ ഒന്നും വിട്ടുപറയാന്‍ കൂട്ടാക്കിയിട്ടില്ല. ഇതോടെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അസ്ഥികള്‍ കണ്ടെത്തിയ സ്ഥലത്ത് വിശദമായ തെളിവെടുപ്പിനാണ് ഒരുങ്ങുന്നത്. അത്യാധുനിക സംവിധാനങ്ങള്‍ തിരച്ചിലിന് എത്തിച്ചിട്ടുണ്ട്. നാലു തിരോധാനകേസ് ഉണ്ടായിട്ടും ഇതുവരെ ഒരു കൊലപാതകത്തിലും സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയിട്ടില്ല. ഇതാണ് തെളിവുകള്‍ കേന്ദ്രീകരിച്ച് പോകാന്‍ ശ്രമിക്കുന്നത്. എട്ടു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നയത്.. പ്രത്യേകം സ്്‌പോട്ടുകള്‍ അടയാളപ്പെടുത്തിയാ്ണ് കുഴിക്കുന്നത്.

Ads by Google
Monday 04 Aug 2025 12.19 PM
YOU MAY BE INTERESTED
Ads by Google
Ads by Google