Sunday, March 22, 2026 Last Updated 9 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Monday 04 Aug 2025 11.48 AM

നിമിഷപ്രിയയുടെ വധശിക്ഷ ; പുതുക്കിയ തീയതി ആവശ്യപ്പെട്ട് പ്രോസിക്യുഷന് തലാലിന്റെ സഹോദരന്റെ കത്ത്

uploads/news/2025/08/794549/nimishapriya.jpg

സന: യെമനിലെ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുള്ള നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശിക്ഷ എപ്പോള്‍ നടപ്പാക്കുമെന്ന പുതുക്കിയ തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷന് കത്ത് നല്‍കിയതായിട്ടാണ് ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒന്നര മാസമായി വധശിക്ഷ നീട്ടി വെച്ച ശേഷം യാതൊരു തുടര്‍ നടപടിയും ഉണ്ടായിട്ടില്ല. നീതി ഉടന്‍ നടപ്പാക്കണമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയില്ലെന്നും കുറിപ്പില്‍ പറയുന്നു. വധശിക്ഷയില്‍ എത്രയും വേഗം തീരുമാനം അറിയിക്കണമെന്നും ശിക്ഷ നടപ്പാക്കുന്നത് ഒഴിച്ച് ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും ശിക്ഷ നടപ്പാക്കാതിരിക്കുന്നത് തങ്ങള്‍ക്കുള്ള നീതിനിഷേധമാണെന്നും പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതുമായി ബന്ധപ്പെട്ട് കുടുംബം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും പറയുന്നു. നേരത്തേ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന തരത്തില്‍ വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ അന്നും അതിനെ എതിര്‍ത്ത് തന്നെയാണ് തലാല്‍ രംഗത്ത് വന്നത്്. കുടുംബവുമായി ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു.

വധശിക്ഷ റദ്ദാക്കുമെന്ന വിവരം പുറത്തുവന്നപ്പോഴും ഇക്കാര്യം സ്ഥിരീകരിക്കാന്‍ തലാലിന്റെ കുടുംബം തയ്യാറായിരുന്നില്ല. പിന്നാലെ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയവും വിവരം തള്ളിയിരുന്നു. ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക വിവരവും കിട്ടിയിട്ടില്ലെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം യെമനിലേക്ക് പോകാനുള്ള നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ അപേക്ഷയും വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. യെമനുമായി ഇന്ത്യയ്ക്ക് നയതന്ത്രബന്ധം ഇല്ലെന്നതാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയത്.

അതേസമയം നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തലാലിന്റെ കുടുംബത്തില്‍ നിന്നും ആകെ പുറത്തുവരുന്ന വിവരം സഹോദരന്റേത് മാത്രമാണ്. എന്നാല്‍ കുടുംബത്തിലെ മറ്റാരും പ്രതികരണവുമായി രംഗത്ത് വരാത്തത് സംശയത്തിനിട നല്‍കുന്നുണ്ട്. നിമിഷപ്രിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണം നടത്തുന്നത് മുഴുവനും സഹോദരനാണണെന്നതാണ് പ്രത്യേകത.

Ads by Google
Monday 04 Aug 2025 11.48 AM
YOU MAY BE INTERESTED
Ads by Google
Ads by Google