Thursday, March 19, 2026 Last Updated 24 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Monday 04 Aug 2025 08.58 AM

ചെന്നപ്പോള്‍ കണ്ടത് നവാസിന്റെ ചെരുപ്പുകള്‍ മകന്‍ തുടച്ച് വെച്ചിരിക്കുന്നത്, അവിടെ എന്റെ നിയന്ത്രണം പോയി; ടിനി ടോം

tiny-tom-

കലാഭവന്‍ നവാസ് ഇനിയില്ല എന്ന യഥാര്‍ത്ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും സാധിച്ചിട്ടില്ല. 51-ാം വയസില്‍ ഒട്ടും നിനച്ചിരിക്കാതെയാണ് മരണം ഹൃദയാഘാതത്തിന്റെ രൂപത്തില്‍ നവാസിനെ തേടിയെത്തുന്നത്.

നവാസിന്റെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെ നടന്‍ ടിനി ടോം പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. നവാസ് ഉപയോഗിച്ചിരുന്ന ചെരുപ്പുകള്‍ മകന്‍ തുടച്ച് വൃത്തിയാക്കി വെച്ചിരിക്കുന്നതിന്റെ ചിത്രമാണ് ടിനി ടോം പങ്കുവെച്ചിരിക്കുന്നത്. ആ കാഴ്ച കണ്ട് തന്റെ നിയന്ത്രണം വിട്ടുപോയെന്നാണ് ടിനി പറയുന്നത്.

ഇനി ഈ പാദുകങ്ങള്‍ക്ക് വിശ്രമം. കലാഭവന്‍ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകള്‍ കുറിക്കുന്ന കൂട്ടത്തില്‍ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ. തിരുവനന്തുപുരത്തു ഓഗസ്റ്റ് 2,3 മായി നടക്കുന്ന കേരള സര്‍ക്കാരിന്റെ സിനിമ കോണ്‍ക്ലേവില്‍ മന്ത്രി സജി ചെറിയാന്‍ സാറില്‍ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാന്‍ ആലുവയ്ക്കു തിരിച്ചത്. എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു.

കലാഭവന്‍ ഷാജോണ്‍ വിഡിയോ കോളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു, എന്റെ കൂടെ കൈതപ്രം തിരുമേനിയും, സ്‌നേഹയും ഉണ്ടായിരുന്നു. ഞാന്‍ വിട ചൊല്ലി. ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില്‍ ചെന്നപ്പോള്‍ കണ്ടത് നവാസിന്റെ മകന്‍, നവാസ് ഉപയോഗിച്ച പാദുകങ്ങള്‍ തുടച്ചിങ്ങനെ മുന്നില്‍ വച്ചിരിക്കുന്നതാണ്, അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി, ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകള്‍ പോകാന്‍ നീയില്ലല്ലോ. അതെ ആദ്യം നമ്മള്‍ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവന്‍ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ്. സഹോദരാ വിട. മറ്റൊരു തീരത്തു, ചിരിക്കാനും ചിരിപ്പിക്കാനും മാത്രം അറിയാവുന്ന നമുക്ക് ഒത്തുകൂടാം. ടിനി ടോം കുറിച്ചു.

Ads by Google
Monday 04 Aug 2025 08.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google