Sunday, March 22, 2026 Last Updated 7 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Monday 04 Aug 2025 09.07 AM

കന്യാസ്ത്രീകളുടെ അറസ്റ്റ് : മതം പറഞ്ഞവര്‍ സംഘടിതരും വോട്ടുബാങ്കുമാണെന്ന് തെളിയിച്ച സംഭവം ; ബിജെപി വരെ ഓടി

uploads/news/2025/08/794535/vellapally-nateasan-600-360.gif

ചെങ്ങന്നൂര്‍: കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളും സംവാദങ്ങളും കണ്ടാല്‍ മൂന്നാം ലോകമഹായുദ്ധം നടക്കുക യാണെന്നു തോന്നുമെന്നും മതം പറഞ്ഞവര്‍ സംഘടിതരവും വോട്ടുബാങ്കുമാണെന്നു തെളിഞ്ഞെന്നും വെള്ളാപ്പള്ളി നടേശന്‍. രാജ്യത്ത് ക്രൈസ്തവര്‍ രണ്ടരശതമാനമേ ഉള്ളൂവെങ്കിലും അവര്‍ സംഘടിതരും വോട്ടുബാങ്കുമാണെന്നു തെളിഞ്ഞ സംഭവമാണ് കന്യാസ്ത്രീകള്‍ അറസറ്റിലായപ്പോള്‍ കണ്ടതെന്നും പറഞ്ഞു. കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിജെപിക്കാര്‍ വരെ നെട്ടോട്ടമായിരുന്നെന്നും പറഞ്ഞു.

ചെങ്ങന്നൂര്‍ യൂണിയന്‍ സംഘടിപ്പിച്ച ശാഖാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായപ്പോള്‍ ബിജെപിക്കാരും കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകളും ഛത്തീസ്ഗഢിലേക്ക് കത്തിച്ചുവിടുകയായിരുന്നു. ശിവഗിരിമഠത്തിനു നേരെ അതിക്രമമുണ്ടായപ്പോള്‍ ഒരാളെയും കണ്ടില്ലെന്നും മതം പ്രസംഗിച്ചവര്‍ കേമന്മാരും മതേതരത്വം പ്രസംഗിച്ചവര്‍ തൊഴിലുറപ്പുകാരുമായെന്നും തെളിഞ്ഞ സംഭവമായിരുന്നു കന്യാസ്ത്രീകള്‍ അറസ്റ്റിലായപ്പോള്‍ കണ്ടതെന്നും പറഞ്ഞു.

ക്ഷേത്രപ്രവേശനവും സംവരണവും നേടിയെടുത്തതുപോലെ, അവകാശങ്ങള്‍ നേടിയെടുക്കാന്‍ കൂട്ടായ പരിശ്രമം വേണം. സമുദായത്തിന്റെ വോട്ടിനു വിലയുണ്ടെന്നു തെളിയിക്കണം. രാഷ്ട്രീയ തടവറയില്‍ കിടക്കാതെ പോരാടണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിംലീഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ കാണിച്ച വിവേചനത്തിന് എതിരേയാണ്് നിലമ്പൂരില്‍ പ്രസംഗിച്ചത്. തന്റെ സമുദായത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങളാണ് ചോദിച്ചത്. ഇതു പറഞ്ഞപ്പോള്‍ മതവിദ്വേഷം പടര്‍ത്തുന്നയാളാക്കുകയാണെന്നും പറഞ്ഞു.

Ads by Google
Monday 04 Aug 2025 09.07 AM
YOU MAY BE INTERESTED
Ads by Google
Ads by Google