Thursday, March 19, 2026 Last Updated 30 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 03 Aug 2025 03.42 PM

‘ആജ് കി രാത്ത് ’കണ്ടാല്‍ മാത്രമേ കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കൂ എന്ന് അമ്മമാര്‍ പറയാറുണ്ട്; തമന്ന ഭാട്ടിയ

tamannaah-bhatia

സ്ത്രീ 2 ല്‍ താന്‍ അഭിനയിച്ച ആജ് കി രാത്ത് എന്ന ഗാനത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ച സ്വീകാര്യത തുറന്നു പറഞ്ഞ് നടി തമന്ന ഭാട്ടിയ. ‘ആജ് കി രാത്ത്’ കാണുമ്പോള്‍ മാത്രമേ കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കൂ എന്ന് അമ്മമാര്‍ പറയാറുണ്ടെന്ന് താരം ദി ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ സിനിമകളുടെയും ഗാനങ്ങളുടെയും തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. എന്നാല്‍ ഈ പരാമര്‍ശം അമ്മമാരെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നുവെന്ന് ഷോയുടെ അവതാരകന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഒരു കുട്ടിക്ക് ഭക്ഷണം കഴിക്കുമ്പോള്‍ തന്റെ പാട്ട് കാരണമെന്നുണ്ടെങ്കില്‍ അങ്ങനെയാവട്ടെ എന്നാണ് അവര്‍ ഇതിന് മറുപടിയായി പറഞ്ഞത്.

ഒന്നോ രണ്ടോ വയസ്സില്‍ അവര്‍ക്ക് എന്ത് വരികളാണ് മനസ്സിലാകാന്‍ പോകുന്നതെന്ന് തമന്ന ചോദിച്ചു. അതില്‍ സംഗീതമുണ്ട്. നമ്മള്‍ സിനിമകള്‍ മറക്കും, പക്ഷേ പാട്ടുകള്‍ ഓര്‍ക്കും. അതാണ് വാസ്തവം. തങ്ങളുടെ കുട്ടികള്‍ ഭക്ഷണം കഴിക്കുന്നുണ്ടോ ഇല്ലയോ എന്നതിലാണ് അമ്മമാരുടെ ആശങ്കയെന്നും തമന്ന കൂട്ടിച്ചേര്‍ത്തു. തന്റെ സിനിമകളും ഗാനങ്ങളും പ്രേക്ഷകരുടെ ജീവിതത്തില്‍ ഒരു സ്വാധീനം ചെലുത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

2024 - ല്‍ പുറത്തിറങ്ങിയ ഹൊറര്‍ കോമഡി ചിത്രമായ 'സ്ത്രീ 2'വിലെ 'ആജ് കി രാത്ത്' എന്ന ഗാനം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ശ്രദ്ധ കപൂര്‍, രാജ്കുമാര്‍ റാവു, പങ്കജ് ത്രിപാഠി, അഭിഷേക് , അപര്‍ശക്തി ഖുറാന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ആഗോളതലത്തില്‍ 900 കോടി രൂപ നേടുകയും 2024 ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു.

Ads by Google
Sunday 03 Aug 2025 03.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google