Thursday, March 19, 2026 Last Updated 27 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 03 Aug 2025 12.47 PM

ഓമിയുടെ നൂലുകെട്ട്; ചിത്രങ്ങളുമായി ദിയ കൃഷ്ണ

diya-krishna
photo-www.instagram.com/_diyakrishna_/

നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ മലയാളികള്‍ക്ക് സുപരിചിതയാണ്. ജൂലൈ അഞ്ചിനായിരുന്നു ദിയയ്ക്കും ഭര്‍ത്താവ് അശ്വിന്‍ ഗണേശിനും ഒരു ആണ്‍കുഞ്ഞ് പിറന്നത്. ദിയയുടെ പ്രസവം ചിത്രീകരിച്ച യൂട്യൂബ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. ഓമി എന്നാണ് കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്നത്.

ഇപ്പോഴിതാ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങില്‍ നിന്നുളള ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് ദിയ. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കുഞ്ഞിന്റെ നൂലുകെട്ട് അത്യാഡംബരപൂർവം ആണ് നടന്നത്. നൂലുകെട്ടിനായി കുഞ്ഞിന് ലക്ഷങ്ങളുടെ ആഭരണങ്ങൾ ആണ് പർച്ചേസ് ചെയ്തത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസം കൂടിയായിരുന്നു ഓമിയുടെ നൂലുകെട്ട് ദിനം.

കുഞ്ഞ് ജീവിതത്തില്‍ വരുത്തിയ ചില മാറ്റങ്ങളെക്കുറിച്ചും ദിയ പങ്കുച്ചെ വീഡിയോയില്‍ പറയുന്നുണ്ട്. ‘എനിക്കിപ്പോള്‍ എല്ലാവരോടും പറയാനുളള കാര്യം എനിക്ക് പ്രസവിക്കാമെങ്കില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രസവിക്കാം എന്നതാണ്. ഓമി എന്തൊരു കുഞ്ഞനും ക്യൂട്ടുമാണ്. എനിക്ക് നടു വേദനയെടുത്താലും ഇവനെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ആ ഫ്രസ്‌ട്രേഷന്‍ അങ്ങുമാറും. ആ പോട്ടെ പാവം ചക്കര ഇവനുവേണ്ടിട്ടല്ലേ എന്നു കരുതി ഞാനങ്ങ് വിടും’ ദിയ പറഞ്ഞു.

അതേസമയം കുഞ്ഞിന്റെ മുഖം ഇതുവരെയും റിവീൽ ചെയ്തിട്ടില്ല, അതുകൊണ്ടുതന്നെ വരുന്ന വിശേഷ ദിവസങ്ങളിൽ ആകും മകനെ ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ എത്തിക്കുന്നതെന്നും ദിയ പറഞ്ഞിരുന്നു .

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം. പ്രണയവിവാഹമായിരുന്നു ദിയയുടേത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അശ്വിൻ ഗണേഷ്. പ്രിയപ്പെട്ടവർ ഓസി എന്നു വിളിക്കുന്ന ദിയ ഒരു ബിസിനസുകാരി കൂടിയാണ്.

Ads by Google
Sunday 03 Aug 2025 12.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google