Thursday, March 19, 2026 Last Updated 24 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 03 Aug 2025 12.11 PM

പൂര്‍ത്തിയാക്കാനാവാതെ പോയ നവാസിന്റെ ജീവിതം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു; വേദനയോടെ റഹ്മാന്‍

rahman-

കലാഭവന്‍ നവാസിനെ അനുസ്മരിച്ച് നടന്‍ റഹ്മാന്‍. പൂര്‍ത്തിയാകാതെ പോയ ഒരു സിനിമയുടെ സെറ്റില്‍വെച്ചാണ് കലാഭവന്‍ നവാസിനെ പരിചയപ്പെടുന്നതെന്ന് റഹ്മാന്‍ പറയുന്നു. പിന്നീടുളള കൂടിക്കാഴ്ചകള്‍ അപൂര്‍വമായിരുന്നെങ്കിലും , ആ കൂട്ട് എന്നും മനസ്സില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പൂര്‍ത്തിയാക്കാനാവാതെ പോയ നവാസിന്റെ ജീവിതം വല്ലാതെ സങ്കടപ്പെടുത്തുന്നു എന്നും റഹ്മാന്‍ കുറിച്ചു.

‘പൂര്‍ത്തിയാകാതെ പോയ ഒരു സിനിമയുടെ ദുബായിയിലെ സെറ്റില്‍ വെച്ചാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് നവാസിനെയും സഹോദരന്‍ നിയാസിനെയും പരിചയപ്പെടുന്നത്. ആ സിനിമയില്‍ എന്റെ കൂട്ടുകാരന്റെ വേഷമായിരുന്നു നവാസിന്. പിന്നീടുളള കൂടിക്കാഴ്ചകള്‍ അപൂര്‍മായിരുന്നെങ്കിലും ആ കൂട്ട് എന്നും മനസ്സില്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ പൂര്‍ത്തിയാക്കാനാവാതെ പോയ നവാസിന്റെ ജീവിതം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. പ്രാര്‍ഥിക്കുകയല്ലാതെ എന്താണ് ചെയ്യുക? ആദരാഞ്ജലികള്‍’ റഹ്മാന്‍ കുറിച്ചു.

Ads by Google
Sunday 03 Aug 2025 12.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google