Thursday, March 19, 2026 Last Updated 31 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 02 Aug 2025 03.11 PM

അമ്മ നേരത്തെ തന്നെ മടിച്ചി; അതിന് തന്നെ കുറ്റം പറയേണ്ട; ബേബി ബമ്പില്‍ നിന്ന് ദുര്‍ഗ്ഗ കൃഷ്ണയുടെ കുഞ്ഞിന്റെ മറുപടി- ക്യൂട്ട് വീഡിയോ പങ്കിട്ട് താരം

മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള ദുര്‍ഗ്ഗ കൃഷ്ണ തന്റെ ഗര്‍ഭകാലം ആസ്വദിക്കുകയാണിപ്പോള്‍. അതിനിടയില്‍ ഇപ്പോഴിതാ ഒരു ക്യൂട്ട് വീഡിയോ പങ്കിട്ടിരിക്കുകയാണ് താരം.
Durga Krishna
Durga Krishna about her pregnancy journey (Image Source: Instagram)

മികച്ച ഒരു നര്‍ത്തകി കൂടിയായ ദുര്‍ഗ്ഗ കൃഷ്ണ പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ തുടക്കംകുറിച്ചത്. പിന്നീട് പ്രേതം, ലൗ ആക്‌ഷൻ ഡ്രാമ, കുട്ടിമാമ, കൺഫഷൻ ഓഫ് കുക്കൂസ് മോഹൻലാൽ ചിത്രം റാം തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ ദുര്‍ഗ്ഗ മികച്ച കഥാപാത്രങ്ങള്‍ ചെയ്തു. ഉടല്‍, കുടുക്ക് എന്നീ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ച വച്ച ദുര്‍ഗ്ഗ കുറച്ചുനാളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെയാണ് താന്‍ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത പങ്കിട്ടത്. നിര്‍മാതാവും ബിസിനസുകാരനുമായ ഭർത്താവ് അര്‍ജുനൊപ്പമുള്ള മനോഹരമായ വീഡിയോ സ്വന്തം യൂട്യൂബ് ചാനലിൽ ഷെയർ ചെയ്താണ് താരം സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. അഞ്ചാം മാസത്തേക്ക് പ്രെഗ്നൻസി കടന്നതുകൊണ്ട് സോഷ്യൽ മീഡിയയിൽ നിന്നുപോലും ഒരു ബ്രേക്ക് താൻ എടുത്തുവെന്നും അടുത്തിടെ ദുർഗ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഗര്‍ഭകാലത്തെ മനോഹരമായ മൂഡ് സ്വിങ്സിനെക്കുറിച്ച് ഒരു ഷോര്‍ട്ട് വീഡിയോ പങ്കിടുകയാണ് ദുര്‍ഗ്ഗ കൃഷ്ണ. ബേബി ബമ്പില്‍ കൈ വച്ച് അലസമായി ഇരിക്കുന്ന ദുര്‍ഗ്ഗ തന്റെ മനസ്സില്‍ വരുന്ന കാര്യമാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. ‘ഈ ഗർഭകാലം എന്നെ വല്ലാതെ ക്ഷീണിപ്പിച്ചിരിക്കുന്നു, എനിക്ക് ഒന്നും ചെയ്യാൻ തോന്നുന്നില്ല...’’ എന്നാണ് ഒരു കുറിപ്പ്. മറ്റൊരു ദൃശ്യത്തില്‍ ത​ന്റെ സ്കാനിംഗ് ഫിലിമിന്റെ ചിത്രം പങ്കിട്ട്, ‘അമ്മേ, നീ നേരത്തെ മടിച്ചിയായിരുന്നു, ഇപ്പോൾ എന്നെ കുറ്റപ്പെടുത്തരുത്...’ എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. താരത്തിന്റെ രസകരമായ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകര്‍.

Ads by Google
Saturday 02 Aug 2025 03.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google