Thursday, March 19, 2026 Last Updated 25 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 02 Aug 2025 01.44 PM

' തന്റെ ചിരിയും തമാശയും കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അതുല്യപ്രതിഭ' ; സജി ചെറിയാന്‍

saji cheriyan

നടന്‍ കലാഭവന്‍ നവാസിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാന്‍. തന്റെ ചിരിയും തമാശകളും കൊണ്ട് പതിറ്റാണ്ടുകളായി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അതുല്യപ്രതിഭയായിരുന്നു കലാഭവന്‍ നവാസ് എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സജി ചെറിയാന്റെ വാക്കുകള്‍:

മലയാള ചലച്ചിത്ര, മിമിക്രി രംഗത്തെ പ്രിയങ്കരനായ കലാകാരന്‍ കലാഭവന്‍ നവാസിന്റെ അകാലവിയോഗം അതീവ ദുഃഖമുണ്ടാക്കുന്ന വാര്‍ത്തയാണ്. പതിറ്റാണ്ടുകളായി തന്റെ ചിരിയും തമാശകളും കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. മിമിക്രി വേദികളില്‍ നിന്ന് സിനിമയുടെ വലിയ ലോകത്തേക്കെത്തിയ നവാസ്, ഹാസ്യവേഷങ്ങളിലൂടെയും സ്വഭാവവേഷങ്ങളിലൂടെയും തന്റെ അഭിനയപാടവം തെളിയിച്ചു.

അരങ്ങിലും അണിയറയിലും ഒരുപോലെ സഹപ്രവര്‍ത്തകരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിച്ച കലാകാരന്‍ കൂടിയായിരുന്നു നവാസ്. അദ്ദേഹത്തിന്റെ വേര്‍പാട് കലാരംഗത്തിന്, പ്രത്യേകിച്ച് മിമിക്രി ലോകത്തിന് വലിയൊരു നഷ്ടമാണ്. കലാഭവന്‍ നവാസിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ദുഃഖത്തിലായിരിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വേദനയില്‍ ഞാനും പങ്കുചേരുന്നു.

Ads by Google
Saturday 02 Aug 2025 01.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google