Thursday, March 19, 2026 Last Updated 31 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 02 Aug 2025 12.34 PM

' എപ്പോഴും പുഞ്ചിരിക്കുന്ന മുഖം' ; കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ മോഹന്‍ലാലും ജയറാമും

shares, death

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. '' എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ നമ്മള്‍ കാണാറുളളത്. നര്‍മ്മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് നവാസ് സിനിമയിലും കാഴ്ച്ച വെച്ചത്. അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികള്‍'' മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നടന്‍ ജയറാമും കലാഭവന്‍ നവാസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചു. '' പ്രിയ സുഹൃത്തേ, ഒരുപാട് വേദനിക്കുന്ന വേര്‍പാട്... പ്രണാമം''- എന്നാണ് കലാഭവന്‍ നവാസിനൊപ്പമുളള ചിത്രത്തിനൊപ്പം ജയറാം കുറിച്ചത്.

Ads by Google
Saturday 02 Aug 2025 12.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google