Thursday, March 19, 2026 Last Updated 26 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 02 Aug 2025 08.29 AM

' ഹാസ്യാനുകരണകലക്ക് പുതിയ മാനങ്ങള്‍ നല്‍കി പുരോഗമന, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച കലാകാരന്‍' ; മുഖ്യമന്ത്രി

uploads/news/2025/08/794184/pinarayi1.gif
photo-www.facebook.com/PinarayiVijayan

നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

''സിനിമാ, സീരിയല്‍ താരം കലാഭവന്‍ നവാസിന്റെ അകാലവിയോഗം ദുഃഖകരമാണ്. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ അദ്ദേഹം ഹാസ്യാനുകരണകലക്ക് പുതിയ മാനങ്ങള്‍ നല്‍കി. സ്റ്റേജ് ഷോകളിലൂടെ നിരവധി പേരുടെ മനം കവര്‍ന്നു. പുരോഗമന, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച കലാകാരന്‍ കൂടിയായിരുന്നു നവാസ്.

നവാസിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു''- പിണറായി വിജയന്‍ കുറിച്ചു.

51 വയസ്സുകാരനായ നവാസിനെ ഇന്നലെ രാത്രി 9 മണിയോടെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിലെത്തിയതായിരുന്നു നവാസ്. ഹോട്ടല്‍ ജീവനാക്കാര്‍ വാതില്‍ തുറന്നു അകത്ത് കയറിയപ്പോഴാണ് നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സിനിമാലോകത്തു നിന്നും നിരവധി പേര്‍ നടന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Ads by Google
Saturday 02 Aug 2025 08.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google