Thursday, March 19, 2026 Last Updated 52 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Friday 01 Aug 2025 11.44 AM

ആഡംബര ബാഗേജ് നഷ്ടപ്പെട്ടു; സോഷ്യല്‍ മീഡിയയിലൂടെ പരാതിയുമായി ഉര്‍വശി റൗട്ടേല

urvashi-rautela
photo-www.instagram.com/urvashirautela/

മുംബൈയില്‍ നിന്ന് വിംബിള്‍ഡണിലേക്ക് യാത്ര ചെയ്യുമ്പോള്‍ ലണ്ടന്‍ ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ നിന്ന് തന്റെ ആഡംബര ബാഗേജ് മോഷണം പോയതായി നടി ഉര്‍വശി റൗട്ടേല. വ്യാഴാഴ്ച തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ നടി ലണ്ടന്‍ പോലീസിനോടും എമിറേറ്റ്‌സ് എയര്‍വേയ്‌സിനോടും ഈ വിഷയത്തില്‍ അന്വേഷണം നടത്താനും തന്റെ ബാഗേജ് വീണ്ടെടുക്കാനും അഭ്യര്‍ത്ഥിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ തന്റെ ഡിയോര്‍ ബാഗേജിന്റെയും ഫ്‌ളൈറ്റ് ടിക്കറ്റിന്റെയും ബാഗേജ് സ്ലിപ്പിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഉര്‍വശി പരാതി ഉന്നയിച്ചത്.

‘വിംബിള്‍ഡണ്‍ സമയത്ത് മുംബൈയില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര ചെയ്തതിന് ശേഷം ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലെ ബെല്‍റ്റില്‍ നിന്ന് ഞങ്ങളുടെ വിംബിള്‍ഡണ്‍ ഡിയോര്‍ ബ്രൗണ്‍ ബാഗേജ് മോഷണം പോയി. ബാഗേജ് ടിക്കറ്റും മുകളിലുണ്ട്. അത് വീണ്ടെടുക്കാന്‍ അടിയന്തരമായി സഹായം അഭ്യര്‍ഥിക്കുന്നു’ എന്ന പരാതിക്കൊപ്പം ക്യാപ്ഷനില്‍ ‘സഹിക്കുന്ന അനീതി ആവര്‍ത്തിക്കുന്ന അനീതിയാണ് ’എന്ന കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്. യുകെ പോലീസിന്റെയും എമിറേറ്റ്‌സ് സപ്പോര്‍ട്ടിന്റെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ടാഗ് ചെയ്തതോടൊപ്പം പ്ലാറ്റിനം എമിറേറ്റ്‌സ് മെമ്പര്‍ ഗാറ്റ്‌വിക്ക് എയര്‍പോര്‍ട്ട് പോലീസ് എന്നീ ഹാഷ്ടാഗുകളും ചേര്‍ത്താണ് ഉര്‍വശിയുടെ പരാതി.

ഉര്‍വശിയുടെ പരാതിയെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ രസകരമായ പ്രതികരണങ്ങളാണ് ഉയരുന്നത്. വിംബിള്‍ഡണില്‍ നിന്ന് മടങ്ങുമ്പോള്‍ ബാഗേജ് നഷ്ടപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്നാണ് ഒരാള്‍ കുറിച്ചത്. നിങ്ങളുടെ ലബുബുകള്‍ സുരക്ഷിതരാണെന്ന് കരുതുന്നു, മറ്റൊരാള്‍ പറഞ്ഞു. മുമ്പ് ഐഫോണ്‍ മോഷണം പോയി, ഇപ്പോള്‍ ഡിയോര്‍ ബാഗും എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

Ads by Google
Friday 01 Aug 2025 11.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google