Thursday, March 19, 2026 Last Updated 50 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Friday 01 Aug 2025 11.31 AM

കുടുംബത്തിന്റെ സംരക്ഷണമില്ലാത്ത 500 വയോധികര്‍ക്കായി വൃദ്ധസദനം; പുതിയ പദ്ധതിയെ കുറിച്ച് സോനു സൂദ്

sonu sood, announces
photo-www.facebook.com/ActorSonuSood/

ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും നിറയുന്ന താരമാണ് സോനു സൂദ്. ഇപ്പോള്‍ കുടുംബത്തിന്റെ സംരക്ഷണമില്ലാത്ത 500 മുതിര്‍ന്ന വയോധികര്‍ക്ക് താമസം, പരിചരണം, ചികിത്സ എന്നിവ ഉറപ്പാക്കി വൃദ്ധസദനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം. 52-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് പദ്ധതിയെക്കുറിച്ച് നടന്‍ വെളിപ്പെടുത്തിയത്.

താമസസൗകര്യത്തിനു പുറമെ, അന്തേവാസികള്‍ക്ക് വൈദ്യസഹായം, പോഷകസമൃദ്ധമായ ഭക്ഷണം, വൈകാരിക പിന്തുണ എന്നിവയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് മഹാമാരിയുടെ സമയത്ത് കുടിയേറ്റ തൊഴിലാളികളെ സഹായിച്ചുകൊണ്ട് ശ്രദ്ധ നേടിയ സോനു സൂദ്, വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും വേണ്ടിയുളള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു, സോനു സൂദിന്റെ തുടര്‍ച്ചയായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റില്‍ മുഖ്യമന്ത്രി ജന്മദിനാശംസയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെയും രാജ്യത്തുടനീളം നല്‍കുന്ന പിന്തുണയേയും പ്രശംസിച്ചു. വരും വര്‍ഷങ്ങള്‍ സന്തോഷവും ആരോഗ്യവും കരുത്തും നിറഞ്ഞതാകട്ടെയെന്നും ചന്ദ്രബാബു നായിഡു ആശംസിച്ചു. ജന്മദിനം ആരാധകര്‍ക്കും പാപ്പരാസികള്‍ക്കുമൊപ്പം കേക്ക് മുറിച്ചാണ് സോനു സൂദ് ആഘോഷിച്ചത്.

Ads by Google
Friday 01 Aug 2025 11.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google