Thursday, March 19, 2026 Last Updated 51 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Friday 01 Aug 2025 08.31 AM

' കര്‍മ്മം ബൂമറാങ് പോലെയാണ്, അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തും' ; അമ്മ തിരഞ്ഞെടുപ്പ് വിഷയത്തില്‍ പ്രതികരിച്ച് ഷമ്മി തിലകന്‍

amma, election
photo-www.facebook.com/shammythilakanofficial

അമ്മ തിരഞ്ഞെടുപ്പ് വിഷയത്തില്‍ പ്രതികരണവുമായി ഷമ്മി തിലകന്‍. ചില കാര്യങ്ങളില്‍ പ്രതികരിച്ചാല്‍ മുഖം നഷ്ടപ്പെടുന്ന അവ്‌സഥയുണ്ടാകും, അതിനാലാണ് താനീ വിഷയത്തില്‍ ' ഈ നാട്ടുകാരനേയല്ല' എന്ന നിലപാട് സ്വീകരിക്കുന്നതെന്നാണ് ഷമ്മി തിലകന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. കര്‍മ്മം ഒരു ബൂമറാങ് പോലെയാണെന്നും അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തുമെന്നും ഷമ്മി തിലകന്‍ കുറിച്ചു.

'അമ്മ' സംഘടനയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍, സത്യം പറഞ്ഞാല്‍ ചിരി വരുന്നു..! ചില കാര്യങ്ങളില്‍ പ്രതികരിച്ചാല്‍ പിന്നെ മുഖം 'നഷ്ടപ്പെടുന്ന' അവസ്ഥയാകും! അതുകൊണ്ടീ വിഷയത്തില്‍..; 'ഞാനീ നാട്ടുകാരനേയല്ല'! എനിക്കൊന്നും പറയാനുമില്ല! പക്ഷേ, ഒരു കാര്യം ഉറപ്പ്.. 'കര്‍മ്മം ഒരു ബൂമറാങ് പോലെയാണ്, അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തും!' ബൈബിള്‍ പറയുന്നു: 'നിങ്ങള്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവോ, അതുപോലെ നിങ്ങളോടും പെരുമാറപ്പെടും.' (മത്തായി 7:2) ഈ തിരഞ്ഞെടുപ്പ് ഒരു പാഠപുസ്തകമാണ്. ഓരോ നീക്കവും, ഓരോ വാക്കും, ഓരോ തീരുമാനവും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. നാളെ, തലയുയര്‍ത്തി നില്‍ക്കാന്‍ ആര്‍ക്കൊക്കെ കഴിയും എന്ന് കാലം തെളിയിക്കും. ചിലപ്പോള്‍, ചിരിപ്പിക്കുന്ന കാര്യങ്ങള്‍ പോലും പിന്നീട് ചിന്തിപ്പിക്കുന്നതാകാം. ഓര്‍ക്കുക, നിഷ്‌കളങ്കമായ ചിരിക്ക് പിന്നില്‍ വലിയ സത്യങ്ങളുണ്ടാകാം!', എന്നായിരുന്നു ഷമ്മി തിലകന്റെ വാക്കുകള്‍.

അതേസമയം, ഓഗസ്റ്റ് 15നാണ് അമ്മ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ശ്വേത മേനോനും നടന്‍ ദേവനുമാണ്. നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല, ലക്ഷ്മി പ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുത്തിട്ടുണ്ട്.

Ads by Google
Friday 01 Aug 2025 08.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google