Thursday, March 19, 2026 Last Updated 49 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 31 Jul 2025 03.30 PM

മാതൃഭാഷ കരുത്താണ്, ഹിന്ദിയില്‍ സിനിമ ചെയ്യുമ്പോള്‍ എന്തോ കുറവുളളത് പോലെ തോന്നും; സിക്കന്ദര്‍ പരാജയത്തില്‍ മുരുഗദോസ്

ar-murugados

സല്‍മാന്‍ഖാനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രമാണ് സിക്കന്ദര്‍. ബോളിവുഡില്‍ ഏറെ ആരാധകരുളള സൂപ്പര്‍താരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയായതിനാല്‍ വലിയ പ്രതീക്ഷയിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് എ.ആര്‍ മുരുഗദോസ്.

ഹിന്ദിയില്‍ സിനിമ ചെയ്യുന്നത് തമിഴ് പോലെ തനിക്ക് അത്ര എളുപ്പമല്ലെന്നും ഭാഷയുടെ പ്രശ്‌നം ബാധിക്കുന്നുണ്ടെന്നും മുരുഗദോസ് പറഞ്ഞു. ഹിന്ദി സിനിമകള്‍ ചെയ്യുമ്പോള്‍ പ്രതിബന്ധം അനുഭവപ്പെടാറുണ്ട്. നമ്മുടെ മാതൃഭാഷയില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അത് നമുക്കൊരു ബലം നല്‍കും. കാരണം നമുക്ക് ഇപ്പോഴത്തെ ട്രെന്‍ഡിനെക്കുറിച്ചും എന്താണ് നടക്കുന്നതെന്നും പൂര്‍ണമായും അറിയാമായിരിക്കും. ഓരോ ദിവസം ഓരോ ട്രെന്‍ഡുകളാണ് ഉണ്ടാകുന്നത്. ആ ട്രെന്‍ഡുകളുമായി ചേര്‍ന്ന് കഥ പറയുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് കൂടുതല്‍ കണക്ട് ആകും. എന്നാല്‍ മറ്റൊരു ഭാഷയില്‍ സിനിമ ചെയ്യുമ്പോള്‍ അവിടുത്തെ ട്രെന്‍ഡ് എന്താണെന്ന് നമുക്ക് മനസിലാകില്ല. അങ്ങനെയുളളപ്പോള്‍ സ്‌ക്രിപ്റ്റിനെ മാത്രം ആശ്രയിച്ച് നമ്മള്‍ മുന്നോട്ട് പോകേണ്ടി വരും.

തമിഴിൽ സിനിമ ചെയ്യുന്നത് ഒരു സ്ട്രെങ്ത് തന്നെയാണ്. തെലുങ്ക് എനിക്ക് ഓക്കേ ആണ്. എന്നാൽ ഹിന്ദി ഒന്നും അറിയില്ല. തമിഴിൽ നിന്ന് അവർ ഇംഗ്ലീഷിലേക്കും പിന്നെ ഹിന്ദിയിലേക്കും സ്ക്രിപ്റ്റ് ട്രാൻസ്‌ലേറ്റ് ചെയ്തിട്ടാണ് സിനിമ ചെയ്യുന്നത്. അതുകൊണ്ട് അവർ എന്താണ് സംസാരിക്കുന്നതെന്ന് മനസ്സിലാകില്ല. ഹിന്ദി സിനിമകൾ ചെയ്യുമ്പോൾ എനിക്ക് എന്തോ കുറവുള്ളത് പോലെ തോന്നാറുണ്ട് എ ആർ മുരുഗദോസ് പറഞ്ഞു.

സിക്കന്ദർ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 141.15 കോടി സിനിമ നേടിയെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിച്ചത്.

Ads by Google
Thursday 31 Jul 2025 03.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google