Thursday, March 19, 2026 Last Updated 11 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 31 Jul 2025 01.57 PM

' കടുത്ത ചൂടുളള ഏപ്രിലില്‍ അവധി, ജൂലൈയില്‍ മഴ അവധി, രണ്ടു മാസം ഓണ്‍ലൈന്‍ ക്ലാസ്' ; അഭിപ്രായം പങ്കുവെച്ച് ജൂഡ് ആന്തണി

kerala, shift

സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാലം മാറ്റുന്നത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി തുടക്കമിട്ട ചര്‍ച്ചയില്‍ പങ്കാളിയായി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. കടുത്ത ചൂടുളള ഏപ്രിലില്‍ വേനലവിധിയും ജൂലൈയില്‍ മഴയ്ക്കുളള അവധിയും നല്‍കണമെന്നാണ് ജൂഡിന്റെ അഭിപ്രായം. സാധിക്കുമെങ്കില്‍ മേയിലും ജൂണിലും ഓണ്‍ലൈനായി ക്ലാസ് നടത്തണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

''പൊതു ജനാഭിപ്രായം ചോദിച്ചത് കൊണ്ട് പറയുവാ. വേനലവധി കടുത്ത ചൂടുള്ള ഏപ്രില്‍ ഒരു മാസം കൊടുക്കുക. കനത്ത മഴയുള്ള ജൂലൈ മഴക്കുള്ള അവധിയും കൊടുക്കുക. മേയും ജൂണും പറ്റിയാല്‍ ഓണ്‍ലൈന്‍ ക്ലാസ്സ് ആക്കുക''- ജൂഡിന്റെ വാക്കുകള്‍.

ഏപ്രില്‍, മേയ് മാസങ്ങളിലെ അവധി കനത്ത മഴയുളള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ചുളള അഭിപ്രായങ്ങളാണ് മന്ത്രി വി. ശിവന്‍കുട്ടി തേടിയത്.

''കേരളത്തിലെ നമ്മുടെ സ്‌കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.ഈ സാഹചര്യത്തില്‍, സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മെയ് - ജൂണ്‍ എന്ന ആശയവും ഉയര്‍ന്നുവരുന്നുണ്ട്. ഈ വിഷയത്തില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നു.ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങള്‍ നമുക്ക് എങ്ങനെ മാതൃകയാക്കാം?നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.സ്‌നേഹത്തോടെ വി ശിവന്‍കുട്ടി'' മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Ads by Google
Thursday 31 Jul 2025 01.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google