Thursday, March 19, 2026 Last Updated 36 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 31 Jul 2025 11.42 AM

' ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് പറഞ്ഞ ആളാണോ അമ്മയെ നയിക്കേണ്ടത്'? ശ്വേതയ്‌ക്കെതിരെ ഉഷ ഹസീന

actress, about

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് പറഞ്ഞയാളാണ് ശ്വേത മേനോന്‍ എന്നും ആ ചിന്താഗതി ഉളള ആളാണോ അമ്മയെ നയിക്കേണ്ടതെന്നും നടി ഉഷ ഹസീന. ഒരു മാധ്യമത്തോട് സംസാരിക്കവേയാണ് ഉഷ ഇക്കാര്യം വ്യക്തമാക്കിയത്.

'വ്യക്തിപരമായി ശ്വേതയോട് എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല. പക്ഷേ ശ്വേതയുമായി സംസാരിച്ചപ്പോള്‍ ശ്വേത പറഞ്ഞ രണ്ട് കാര്യങ്ങള്‍ എനിക്കൊരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്. അത് അമ്മയിലെ അംഗങ്ങളും അറിയട്ടെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന് പറയുന്നത് ഒരു ചുക്കുമല്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല എന്നാണ് ശ്വേത എന്നോട് പറഞ്ഞത്. മറ്റൊരു കാര്യം പറഞ്ഞത്, മമ്മൂക്കയും ലാലേട്ടനും ഇല്ലെങ്കില്‍ ഈ സംഘടന നിലനില്‍ക്കില്ല. അത് സത്യമാണ്. അതിന്റെ കൂടെ ഇടവേള ബാബു കൂടി ഇതിന്റെ കൂടെ ഉണ്ടെങ്കില്‍ മാത്രമേ ഈ സംഘടന ഉണ്ടാവുകയുള്ളൂ. അല്ലെങ്കില്‍ ഓഗസ്റ്റ് 16 ന് ഈ സംഘടന ഉണ്ടാവുകയില്ല.

അതെനിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യമല്ല. ഇങ്ങനെയൊരു ചിന്താഗതിയുള്ള ആളാണോ അമ്മയെ നയിക്കേണ്ടത് എന്ന് അംഗങ്ങള്‍ എല്ലാവരും കൂടി ആലോചിക്കട്ടെ. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് കുക്കു പരമേശ്വരന്‍ ആണ്. 19 കൊല്ലം ഇന്നസെന്റ് ചേട്ടന്‍ ഉണ്ടായിരുന്ന സമയത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ആളാണ്.

ആ കാലയളവില്‍ സ്ത്രീകള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതുള്‍പ്പെടെ. ആ സമയത്തൊന്നും കുക്കു പരമേശ്വരന്‍ നാളിതുവരെ സ്ത്രീകളുടെ ഭാഗത്ത് നിന്ന് സംസാരിച്ചിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ പോലും ഇവരാരും സംസാരിക്കാന്‍ മുന്‍പോട്ട് വന്നിട്ടില്ല''.- ഉഷ പറഞ്ഞു.

Ads by Google
Thursday 31 Jul 2025 11.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google