Thursday, March 19, 2026 Last Updated 49 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 31 Jul 2025 10.36 AM

എന്റെ കല വില്‍ക്കാനാണ് വന്നത്, അല്ലാതെ എന്നെയല്ല; സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി ഇന്ദിര കൃഷ്ണന്‍

indira-krishnan-
photo-www.instagram.com/indirakrishna101/

തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവം പങ്കിട്ട് നടി ഇന്ദിര കൃഷ്ണന്‍. ബോളിവുഡിലേയും ടെലിവിഷനിലേയും നിറ സാന്നിധ്യമാണ് ഇന്ദിര കൃഷ്ണന്‍. കൃഷ്ണ ദാസി, കൃഷ്ണബേന്‍ ഖാഖഡവാല തുടങ്ങിയ പരമ്പരകളിലൂടെ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട് ഇന്ദിര കൃഷ്ണന്‍. സൗത്ത് ഇന്ത്യയിലെ വലിയൊരു സംവിധായകനില്‍ നിന്നും തനിക്കുണ്ടായ അനുഭവമാണ് ഇന്ദിര തുറന്ന് പറയുന്നത്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

‘തീര്‍ച്ചയായും കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ട്. ഞാനത് അനുഭവിച്ചിട്ടുള്ളതാണ്, പലവട്ടം. ഇത് ഹിന്ദിയിലും മുംബൈയിലും മാത്രമാണുള്ളതെന്നു പറയില്ല. സൗത്തിലും ഉണ്ട്. സൗത്തിലെ വലിയൊരു സംവിധായകന്റെ വലിയൊരു പ്രൊജക്ടില്‍ എന്നെ ഫൈനലൈസ് ചെയ്തിരുന്നു. പക്ഷെ ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായി. ഞാന്‍ തയ്യാറായിരിക്കുകയായിരുന്നു. പക്ഷെ അവസാന നിമിഷം, ചെറിയ വിഷയത്തില്‍ ആ ബന്ധം തന്നെ തകര്‍ന്നുപോയി. ഒരൊറ്റ വാചകം, ഒരു പ്രസ്താവന കാരണം എല്ലാം അവസാനിച്ചു’ ഇന്ദിര പറയുന്നു.

‘ഞാന്‍ ഓര്‍ക്കുന്നുണ്ട്. കണ്ണ് തുറിപ്പിച്ച് ഞാന്‍ 'നോ യാര്‍' എന്ന് പറഞ്ഞത്. ഈ സിനിമയും നഷ്ടപ്പെട്ടല്ലോ എന്ന് ചിന്തിച്ചു. വീട്ടില്‍ പോയ ശേഷം അദ്ദേഹത്തിന് ഒരു മെസേജ് ടൈപ്പ് ചെയ്തു. അദ്ദേഹത്തിന്റെ സംസാര രീതിയും ശരീരഭാഷയും കാരണം പ്രതീക്ഷ കൂടിയിരുന്നു. സമ്മര്‍ദ്ദവും കൂടി. എനിക്ക് ആ സാഹചര്യം കൈകാര്യം ചെയ്യാനായില്ലെന്ന് തോന്നി. ഷൂട്ട് തുടങ്ങിയ ശേഷം ആ ബന്ധം വഷളായാലോ എന്ന് ഞാന്‍ ചിന്തിച്ചു. അതിനാല്‍ ഞാന്‍ അദ്ദേഹത്തോട് വളരെ മാന്യമായി, സാര്‍ ഞാന്‍ എന്റെ കഴിവ് വില്‍ക്കാനാണ് വന്നത്, അല്ലാതെ എന്നെയല്ല എന്നു പറഞ്ഞു. എന്റെ വാക്കുകള്‍ കുറച്ച് പരുക്കന്‍ ആയിരുന്നിരിക്കണം. പക്ഷെ എത്ര വ്യക്തമാണോ അത്രയും നല്ലതാകുമെന്ന് തോന്നി’ എന്നും താരം പറയുന്നു.

ഇത് ആദ്യത്തെ സംഭവമല്ല. ഈ സൗഹചര്യം ഞാന്‍ പലവട്ടം നേരിട്ടിട്ടുണ്ട്. വളരെ നല്ല പ്രൊജക്ടുകളും ഇത് കാരണം നഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനെയാണ് ഞാന്‍ ടെലിവിഷനിലേക്ക് തിരിയുന്നത്. അതൊരു പിന്മാറ്റം ആയിരുന്നില്ല. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സ്വയം എക്‌സ്‌പ്ലോര്‍ ചെയ്യുകയാണെന്നാണ് തോന്നിയത്. എന്റെ കഴിവ് പ്രകടിപ്പിക്കുകയായിരുന്നു. മറ്റൊന്ന് എനിക്ക് അവിടെ അര്‍ഹമായ ആദരവ് കിട്ടുന്നുണ്ടെന്നതായിരുന്നു. ടെലിവിഷനിലും പലതും നടക്കുന്നതായി കേട്ടിട്ടുണ്ട് എന്നും ഇന്ദിര പറയുന്നു.

ബോളിവുഡില്‍ നിറസാന്നിധ്യമാണ് ഇന്ന് ഇന്ദിര. രണ്‍ബീര്‍ കപൂര്‍-രശ്മിക മന്ദാന ചിത്രം ആനിമലില്‍ രശ്മികയുടെ അമ്മ വേഷത്തിലെത്തിയത് ഇന്ദിരയാണ്. രണ്‍ബീര്‍ കപൂര്‍-സായ് പല്ലവി ചിത്രം രാമായണയാണ് അണിയറയിലുള്ള സിനിമ. ചിത്രത്തില്‍ രാമന്റെ അമ്മ കൗസല്യയുടെ വേഷാണ് ഇന്ദിര അവതരിപ്പിക്കുന്നത്

Ads by Google
Thursday 31 Jul 2025 10.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google