Thursday, March 19, 2026 Last Updated 51 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Jul 2025 01.56 PM

' ആരോപണവിധേയര്‍ക്ക് ഭാരവാഹിയാകാമെങ്കില്‍ പിന്നെ ദിലീപിനെ എന്തിനാണ് മാറ്റിനിര്‍ത്തിയത്' ; ശ്രീലത നമ്പൂതിരി

actress, election

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ആരോപണവിധേയര്‍ മത്സരിക്കുന്നതിനെതിരെ നടി ശ്രീലത നമ്പൂതിരി. ആരോപണ വിധേയര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് സ്വയം മാറിനില്‍ക്കണമെന്ന് നടി വ്യക്തമാക്കി.

' ആരോപണവിധേയര്‍ക്ക് ഭാരവാഹിയാകാമെങ്കില്‍ പിന്നെ ദിലീപിനെ എന്തിനാണ് മാറ്റിനിര്‍ത്തിയത്. ദിലീപിനെ പുറത്താക്കിയതിന് ഒരു അര്‍ത്ഥമില്ല. ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഇതൊക്കെ അറിഞ്ഞു ചെയ്യേണ്ടതാണ്. നമ്മള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. അദ്ദേഹം മത്സരിച്ച് ജയിച്ചാല്‍ വീണ്ടും മറ്റൊരു വിവാദം വരും. വീണ്ടും ഇങ്ങനെയുളള ആള്‍ക്കാരെ കൊണ്ടുവരികയാണോ എന്ന ചോദ്യം വരും'- ശ്രീലത നമ്പൂതിരി പറഞ്ഞു.

' അവശത അനുഭവിക്കുന്നവരെ സഹായിക്കുന്ന ഇതുപോലൊരു സംഘടന വേറെയില്ല. അംഗങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പറയേണ്ടത് ഭാരവാഹികളോടാണ്. ഒരു സംഘടനയിലിരിക്കുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടാകും. ഒരുപാടു പേരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടക്കണം. പ്രശ്‌നങ്ങള്‍ നമ്മള്‍ കേള്‍ക്കണം. അപ്പോള്‍ ഇതിനകത്ത് നിന്നുളളവര്‍ പല തെറ്റുകള്‍ ചെയ്യുമ്പോള്‍ ആദ്യം ചോദിക്കുന്നത് പ്രസിഡന്റിനോടാണ്. ഈ കേസും വഴക്കുമുളളവരെ നമ്മള്‍ വീണ്ടും ഇലക്ഷന് നിര്‍ത്തുകയാണെന്ന് വച്ചാല്‍, അത് ആള്‍ക്കാര്‍ ചോദ്യം ചെയ്യും' - നടി പറഞ്ഞു.

ആരോപണവിധേയര്‍ മത്സരിക്കരുതെന്ന് മുമ്പ് നടി മാലാ പാര്‍വതി, മല്ലിക സുകുമാരന്‍ എന്നിവരും പറഞ്ഞിരുന്നു.

Ads by Google
Wednesday 30 Jul 2025 01.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google