Thursday, March 19, 2026 Last Updated 54 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Jul 2025 01.29 PM

' കയ്യില്‍ പൈസയുണ്ടോ, പൊക്കം ഉണ്ടോ, മസില്‍ ഉണ്ടോ ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല എല്ലാ കാര്യവും ഷെയര്‍ ചെയ്യാന്‍ പറ്റുന്ന ആളായിരിക്കണം' ; വിവാഹസങ്കല്‍പ്പങ്ങള്‍ വെളിപ്പെടുത്തി മീനാക്ഷി അനൂപ്

actress, the

ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് മീനാക്ഷി അനൂപ്. ഇപ്പോഴിതാ തന്റെ വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

മീനാക്ഷിയുടെ വാക്കുകള്‍:

എന്റെ പാര്‍ട്ണറെ ഏറ്റവും അടുത്ത കൂട്ടുകാരനായി കാണാനാണ് എനിക്കിഷ്ടം. അതുപോലെ എന്റെ ഓപ്പോസിറ്റ് ഉള്ളയാള്‍ക്ക് ഞാനും അടുത്ത കൂട്ടുകാരിയായിരിക്കണം. താങ്കള്‍ എന്റെ ബോയ്ഫ്രണ്ട് ആണ്, അതുകൊണ്ട് ഞാന്‍ പറയുന്നതിന്റെ അങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ പാടില്ല അങ്ങനെയൊന്നും പറയുന്നതിനോട് എനിക്ക് താത്പര്യം ഇല്ല. എന്നും എല്ലാ കാര്യവും നമുക്ക് പറയാന്‍ പറ്റുന്ന, നമ്മള്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയിരിക്കുന്ന സ്ഥലമായിരിക്കണം അത്. അല്ലാതെ കാണാന്‍ എങ്ങനെ ഇരിക്കുന്നു, കയ്യില്‍ പൈസയുണ്ടോ, പൊക്കം ഉണ്ടോ, വണ്ണം ഉണ്ടോ, മസില്‍ ഉണ്ടോ, ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. നമ്മളായിട്ടിരിക്കാന്‍ പറ്റുന്ന ഒരു സ്‌പേസ് ആണ് നമുക്കാവശ്യം. നമുക്ക് പല ഇന്‍സെക്യൂരിറ്റീസും ഉണ്ടാകാം, അതൊക്കെ ചെന്ന് പറയാന്‍ പറ്റണം. എല്ലാ കാര്യവും അങ്ങോട്ടും ഇങ്ങോട്ടും ഷെയര്‍ ചെയ്യാന്‍ പറ്റണം. അങ്ങോട്ടു മാത്രമല്ല, ഇങ്ങോട്ടും ഷെയര്‍ ചെയ്യാന്‍ പറ്റുന്ന ഒരു സ്‌പേസ് ഉണ്ടാകണം. ഇതൊക്കെയാണ് എന്റെ ആഗ്രഹം.

Ads by Google
Wednesday 30 Jul 2025 01.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google