Thursday, March 19, 2026 Last Updated 14 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Jul 2025 05.39 PM

മൂന്നാമത്തെ കണ്മണി വരാനൊരുങ്ങുന്ന സന്തോഷമറിയിച്ച് അപ്പാനി ശരത്; നാല് ഹൃദയങ്ങളിൽ നിന്ന് അഞ്ചിലേക്ക് എന്ന് കുറിച്ച് ക്യൂട്ട് വീഡിയോ പങ്കിട്ട് താരം

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് അപ്പാനി ശരത്. മികച്ച കഥാപാത്രങ്ങള്‍ സമ്മാനിക്കുന്ന താരം ഇപ്പോഴിതാ തങ്ങള്‍ മൂന്നാമത്തെ കണ്മണിയെ കാത്തിരിക്കുന്ന സന്തോഷം പങ്കിട്ടിരിക്കുകയാണ്.
Appani Sarath
Appani Sharath and wife Reshma waiting for their third baby (Image Source: Instagram)

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ‘അങ്കമാലി ഡയറീസി’ലൂടെ ഏറെ ജനശ്രദ്ധ നേടിയ താരമാണ് അപ്പാനി ശരത്. ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാന്‍ താരത്തിനു കഴിഞ്ഞു. മികച്ച കഥാപാത്രങ്ങളിലൂടെയും ജനശ്രദ്ധ നേടിയ സിനിമകളിലൂടെയും അപ്പാനി ശരത് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും താരം തിളങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് അപ്പാനി ശരത്. തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ താനും ഭാര്യ രേഷ്മയും മൂന്നാമത്തെ കണ്മണിയെ കാത്തിരിക്കുന്ന സന്തോഷം പങ്കിടുകയാണ് അപ്പാനി ശരത്. ഒരു ക്യൂട്ട് വീഡിയോയിലൂടെയാണ് തങ്ങളുടെ മൂന്നാമത്തെ സന്തോഷത്തിന്റെ വരവിനായി കാത്തിരിക്കുന്നു എന്ന് താരം അറിയിച്ചത്. ‘‘നാല് ഹൃദയങ്ങളിൽ നിന്ന് അഞ്ചിലേക്ക്...ഉള്ളിൽ വളരുന്ന ഒരു ചെറിയ ജീവിതം, അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വലിയ സ്നേഹം...ഈ നിമിഷമാണ് എല്ലാം...’’ എന്ന ക്യാപ്ഷനൊപ്പമാണ് താരത്തിന്റെ വീഡിയോ. വീഡിയോയില്‍ ശരത്തും ഭാര്യയും ഒരുമിച്ചുള്ള റൊമാന്റിക് നിമിഷങ്ങളും രണ്ടു മക്കള്‍ അമ്മയുടെ ബേബി ബമ്പില്‍ ഉമ്മവയ്ക്കുന്നതും അച്ഛനും അമ്മയും മക്കളും ഒരുമിച്ചുള്ള ക്യൂട്ട് മൊമന്റുകളും കാണാം.
സഹതാരങ്ങളും ആരാധകരുമെല്ലാം താരത്തിന് ആശംസകളും കുറിക്കുന്നുണ്ട്. ശ്വേത മേനോനും ഷഹീന്‍ സിദ്ദിഖും ശ്രീവിദ്യ മുല്ലച്ചേരി​യുമൊക്കെ ആശംസകള്‍ കുറിച്ചിട്ടുണ്ട്.

Ads by Google
Tuesday 29 Jul 2025 05.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google