Thursday, March 19, 2026 Last Updated 49 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Jul 2025 11.38 AM

കുഞ്ഞിനെ ഓര്‍ത്ത് വെറുതെ വിട്ടതാണ്, ഇവരാണ് എനിക്കെതിരെ വെറുപ്പ് തുപ്പുന്ന ആ യുവതി; അധിക്ഷേപിച്ച ആളുടെ മുഖം വെളിപ്പെടുത്തി സുപ്രിയ

-supriya-menon
photo-www.instagram.com/supriyamenonprithviraj/

സമൂഹമാധ്യമങ്ങളിലൂടെ തന്നെ നിരന്തരമായി അധിക്ഷേപിക്കുന്ന ആളുടെ മുഖം വെളിപ്പെടുത്തി നിര്‍മാതാവും പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍. ക്രിസ്റ്റീന എല്‍ദോ എന്ന വ്യക്തിയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി തനിക്കെതിരെ വ്യക്തി അധിക്ഷേപം ചൊരിയുന്നതെന്ന് സുപ്രിയ കുറിച്ചു.

ഇവര്‍ നിരന്തരം തനിക്കെതിരെ അധിക്ഷേപ കമന്റുകള്‍ ഇടാറുണ്ടെന്നും ഇവരുടെ ഫേക്ക് അക്കൗണ്ട് കണ്ടെത്തി ബ്ലോക്ക് ചെയ്യുകയാണ് തന്റെ സ്ഥിരം പരിപാടിയെന്നും സുപ്രിയ പറയുന്നു. ഇവരുടെ മുഖം വെളിപ്പെടുത്താത്തതും ഇതുവരെ പരാതിയുമായി പോകാത്തതും ഇവര്‍ക്കൊരു ചെറിയ മകനുളളതുകൊണ്ടാണ്. ഫില്‍റ്റര്‍ ഇട്ടിരിക്കുന്ന ഈ മുഖം ഇവരുടെ ഉളളിലെ വെറുപ്പ് മറയ്ക്കാന്‍ പര്യാപ്തമല്ല എന്ന് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ക്രിസ്റ്റീന എന്ന ആളുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് സുപ്രിയ കുറിച്ചു. മുൻപ് തനിക്കെതിരെ സൈബർ ബുള്ളിയിങ് നടത്തി, മരിച്ചു പോയ അച്ഛനെക്കുറിച്ച് വരെ മോശം കമന്റുകൾ ചെയ്ത സ്തത്രീയെ കണ്ടെത്തി എന്ന് സുപ്രിയ മേനോന്‍ വെളിപ്പെടുത്തിയിരുന്നു.

ഇത് ക്രിസ്റ്റീന എല്‍ദോ. എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകളിലെല്ലാം മോശമായ കമന്റിടുകയാണ് ഇവരുടെ പ്രധാന ജോലി. ഇവര്‍ നിരന്തരം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും അത് വഴി പോസ്റ്റുകള്‍ ഇടുകയും ഞാന്‍ അവരെ കണ്ടെത്തി ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നത് ഒരു സ്ഥിരം പരിപാടിയാണ്.

-supriya-menon

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇവര്‍ ആരാണെന്ന് ഞാന്‍ കണ്ടെത്തിയിരുന്നു പക്ഷേ അവര്‍ക്ക് ചെറിയ ഒരു മകന്‍ ഉളളതിനാല്‍ പ്രതികരിക്കേണ്ട എന്നു കരുതി വിട്ടയക്കുകയായിരുന്നു. ഇവര്‍ ഇപ്പോള്‍ ഇട്ടിരിക്കുന്ന ഫില്‍ട്ടര്‍ പോലും 2018 മുതല്‍ അവര്‍ ഉളളില്‍ സൂക്ഷിച്ചിരിക്കുന്ന വെറുപ്പും എനിക്ക് നേരെ തുപ്പുന്നതുമായ വൃത്തികേടും മറയ്ക്കാന്‍ പര്യാപ്തമല്ല സുപ്രിയ കുറിച്ചു.

സമൂഹമാധ്യമങ്ങളിലൂടെയുളള നിരന്തരമായി അധിക്ഷേപിക്കുന്ന ആളെ കണ്ടെത്തിയെന്നും ആളൊരു നഴ്‌സ് ആണെന്നും മുന്‍പ് സുപ്രിയ 2023 ല്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചിരുന്നു.

Ads by Google
Tuesday 29 Jul 2025 11.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google