Thursday, March 19, 2026 Last Updated 53 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Jul 2025 11.42 AM

ദുല്‍ഖറിന്റെ ഹെയര്‍ സെറ്റാക്കി കൊടുത്ത് സണ്ണി വെയ്ന്‍; DQ വിന് പിറന്നാള്‍ ആശംസിച്ച് താരം

birthday

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്റെ 42-ാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. പ്രിയ സുഹൃത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ സണ്ണി വെയ്ന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

ഡിക്യൂവിന്റെ ഹെയര്‍ സെറ്റാക്കി കൊടുക്കുന്ന സണ്ണി വെയ്‌നിനെയാണ് ചിത്രത്തില്‍ കാണുന്നത്. '' ദിപ്പോ ശെരി ആക്കി തരാം'' എന്ന അടിക്കുറിപ്പോടെയാണ് സണ്ണി വെയ്ന്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സണ്ണി വെയ്‌ന്റെ പോസ്റ്റിന് താഴെ കമന്റുമായി ദുല്‍ഖറും എത്തി. ' ഹഹഹ അത് ഇഷ്ടപ്പെട്ടു സണ്ണിച്ചായാ' എന്നാണ് ദുല്‍ഖറിന്റെ കമന്റ്.

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയില്‍ ഡിക്യൂവിനൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ എത്തിയത് സണ്ണി വെയ്‌നാണ്. പിന്നീട് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ആന്‍മരിയ കലിപ്പിലാണ്, കുറുപ്പ് തുടങ്ങി പല സിനിമകളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

Ads by Google
Tuesday 29 Jul 2025 11.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google