Thursday, March 19, 2026 Last Updated 51 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Jul 2025 09.04 AM

സമൂഹമാധ്യമങ്ങളിലൂടെ ഞങ്ങളെ മോശമായി ചിത്രീകരിച്ച് പോസ്റ്റുകള്‍ ഇടുന്നു, ഇതില്‍ നിന്നൊക്കെ അവര്‍ക്ക് എന്ത് സന്തോഷമാണ് കിട്ടുക? : സീമ വിനീത്

artist, aganist
photo-www.instagram.com/seemavineeth/

സോഷ്യല്‍മീഡിയയിലൂടെയായി സുപരിചിതയായി മാറിയ ട്രാന്‍സ്‌ജെന്‍ഡര്‍ മേക്കപ്പ് ആര്‍ടിസ്റ്റാണ് സീമ വിനീത്. അടുത്തിടെയായിരുന്നു സീമയുടെ വിവാഹം. നിശാന്ത് ആണ് സീമയുടെ ഭര്‍ത്താവ്. ഇന്നുവരെ ഒരു വ്യക്തിയുടെയും ഫോട്ടോക്കോ വീഡിയോക്കോ താഴെ മോശമായി ഒന്നും എഴുതാത്ത എഴുതാന്‍ താല്‍പര്യം കാണിക്കാത്ത രണ്ടു വ്യക്തികള്‍ ആണ് താനും നിശാന്തുമെന്നും എന്നിട്ടും സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ തങ്ങളെ വളരെ മോശമായി ചിത്രീകരിച്ചാണ് പോസ്റ്റുകളിടുന്നതെന്നും സീമ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.

സീമ വിനീതിന്റെ കുറിപ്പ് ഇങ്ങനെ:

''ഒത്തിരി മനുഷ്യര്‍ ഞങ്ങളുടെ ഈ വലിയ സന്തോഷത്തില്‍ ഒപ്പം നിന്നു... ഒരുപാട് പേരുണ്ട് അവരോടുള്ള സ്‌നേഹവും കടപ്പാടും എത്ര പറഞ്ഞാലും മതിവരില്ല... അതു മതി ഈ ജീവിതം സന്തോഷമായി മുന്നോട്ട് പോകാന്‍.... എന്നാലും കുറച്ചു പേര് സമൂഹമാധ്യമങ്ങളിലൂടെ ഞങ്ങളെ വളരെ മോശമായി ചിത്രീകരിച്ചു പോസ്റ്റുകള്‍ ഇട്ടു കണ്ടു. കമന്റുകള്‍ ഇട്ടു ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ടുതന്നെ ഞങ്ങള്‍ രണ്ടാളും എന്താണന്നു ഞങ്ങളെ അറിയാത്ത ഒരു നിമിഷം പോലും ഞങ്ങളോട് പങ്കു വെച്ചിട്ടില്ലാത്ത ആളുകള്‍..... ഇതില്‍ നിന്നൊക്കെ അവര്‍ക്ക് എന്ത് സന്തോഷങ്ങളാണ് കിട്ടുക? ഇന്നുവരെ ഒരു വ്യക്തിയുടെയും ഫോട്ടോക്കോ വീഡിയോക്കോ താഴെ മോശമായി ഒന്നും എഴുതാത്ത എഴുതാന്‍ താല്പര്യം കാണിക്കാത്ത രണ്ടുവെക്തികള്‍ ആണ് ഞാനും നിശാന്തും എന്നിട്ടും ..... ഇത്തരം മനുഷ്യരെ കുത്തി നോവിക്കുമ്പോള്‍ ചിലപ്പോള്‍ അവര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടാവും അല്ലെ''?.

Ads by Google
Tuesday 29 Jul 2025 09.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google