Thursday, March 19, 2026 Last Updated 54 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Monday 28 Jul 2025 06.42 PM

അക്ഷയ് ഖന്നയ്ക്കും ബോബി ഡിയോളിനുമൊപ്പം; ത്രോബാക്ക് ചിത്രവുമായി അമീഷ പട്ടേല്‍

ameesha patel

ആരാധകര്‍ക്കേറെ പ്രിയങ്കരിയാണ് നടി അമീഷ പട്ടേല്‍. ഇപ്പോഴിതാ നടി പങ്കുവെച്ച ഒരു പഴയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. 2002 ലെ തന്റെ ഹംറാസ് എന്ന ചിത്രത്തിന്റെ പ്രമോഷനുകളില്‍ നിന്നുളള ഒരു ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ സഹതാരങ്ങളായ ബോബി ഡിയോള്‍, അക്ഷയ് ഖന്ന എന്നിവരെയും കാണാം.

‘ത്രോബാക്ക് സണ്‍ഡേ, ബോബി ഡിയോളും അക്ഷയ് ഖന്നയുമൊത്തുളള ഒരു മനോഹര ചിത്രം. ഞങ്ങളുടെ ഹംറാസ് സിനിമയുടെ പ്രീമിയറിന് മുമ്പ് ലണ്ടനില്‍ നടന്ന ഞങ്ങളുടെ പത്രസമ്മേളനം - ലണ്ടനിലെ പിക്കാഡിലി സര്‍ക്കസ് തിയേറ്ററുകളില്‍ ഗ്രാന്‍ഡ് പ്രീമിയര്‍ ’ചിത്രത്തിനൊപ്പം അമീഷ കുറിച്ചു.

ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തുന്നത്. ഞാന്‍ കണ്ട ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന് , ഞങ്ങള്‍ക്ക് ഹംറാസ് 2 വീണ്ടും വേണം എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. 2002 ലെ ഏറ്റവും മികച്ച ഓര്‍മ്മകള്‍ , നിങ്ങള്‍ വളരെ സുന്ദരിയായി കാണപ്പെടുന്നു എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

അബ്ബാസ്-മുസ്താൻ സംവിധാനം ചെയ്ത ഒരു ത്രില്ലറാണ് ഹംറാസ്. 1998 ലെ അമേരിക്കൻ ചിത്രമായ എ പെർഫെക്റ്റ് മർഡറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, ഇത് ആൽഫ്രഡ് ഹിച്ച്കോക്കിന്റെ ഡയൽ എം ഫോർ മർഡർ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു.

അതേസമയം അമീഷയുടെ അവസാന ഹിറ്റ് ചിത്രം 2023 ൽ പുറത്തിറങ്ങിയ ഗദർ 2 ആയിരുന്നു. അനിൽ ശർമ്മ സംവിധാനം ചെയ്ത പീരിയഡ് ആക്ഷൻ ഡ്രാമ ചിത്രത്തിൽ സണ്ണി ഡിയോൾ, ഉത്കർഷ് ശർമ്മ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം ഗദർ: ഏക് പ്രേം കഥഎന്ന ചിത്രത്തിന്റെ തുടർച്ചയാണ്.

Ads by Google
Monday 28 Jul 2025 06.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google