Thursday, March 19, 2026 Last Updated 54 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Monday 28 Jul 2025 12.56 PM

ഞങ്ങളുടെ കുഞ്ഞു നക്ഷത്രം ഇതാ വന്നു; ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് വിനീത് കുമാര്‍ സിങ്ങും രുചിരയും

-vineet-kumar-singh
photo-www.instagram.com/vineet_ksofficial/

വിവാദമായ ഛാവ എന്ന ചിത്രത്തിലെ കവി കലശ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരമാണ് വിനീത് കുമാര്‍ സിങ്. ഗ്യാങ്‌സ് ഓഫ് വസ്സേപുരിന്റെ രണ്ട് ഭാഗങ്ങള്‍ ഉള്‍പ്പെടെ വേറെയും ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് വിനീത്.

തനിക്കും ഭാര്യ രുചിര ഘോര്‍മറെയ്ക്കും ആണ്‍കുഞ്ഞ് പിറന്നുവെന്ന സന്തോഷവാര്‍ത്തയാണ് വിനീത് കുമാര്‍ ആരാധകരെ അറിയിച്ചത്. ‘ഞങ്ങളുടെ കുഞ്ഞു നക്ഷത്രം ഇതാ വന്നു ’എന്ന് പറഞ്ഞുകൊണ്ടാണ് തങ്ങളുടെ ആദ്യത്തെ കണ്മണി പിറന്ന വാര്‍ത്ത അദ്ദേഹം അറിയിച്ചത്. നടന്‍ വിക്രാന്ത് മാസി ഉള്‍പ്പെടെ നിരവധിപ്പേരാണ് വിനീതിനേയും രുചിയെയും അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിനു താഴെ കമന്റുകളുമായെത്തുന്നത്.

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2012 നവംബറിലാണ് വിനീത് കുമാര്‍ സിങ്ങും രുചിര ഘോര്‍മറെയും വിവാഹിതരായത്. കഴിഞ്ഞ മേയ് മാസത്തിലാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വിവരം ഇരുവരും പങ്കുവെച്ചത്.

Ads by Google
Monday 28 Jul 2025 12.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google