Thursday, March 19, 2026 Last Updated 54 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Monday 28 Jul 2025 12.19 PM

അമ്മയ്‌ക്കൊപ്പം സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ച് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര; കുഞ്ഞിന്റെ അനുഗ്രത്തിന് വേണ്ടി പ്രാര്‍ത്ഥന

temple, after

നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്കും കിയാര അദ്വാനിക്കും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. പുതിയ അതിഥിയെ വരവേറ്റ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ കുഞ്ഞിന്റെ അനുഗ്രഹത്തിനായി മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ചിരിക്കുകയാണ് നടന്‍. അമ്മ റിമ്മ മല്‍ഹോത്രയ്ക്ക് ഒപ്പമാണ് നടന്റെ ക്ഷേത്രദര്‍ശനം. ഇരുവരും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

2023 ഫെബ്രുവരി 7 -നാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും തമ്മിലുളള വിവാഹം നടക്കുന്നത്. 2025 ജൂണ്‍ 16ന് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നു.

അതേസമയം പരം സുന്ദരി എന്ന ചിത്രമാണ് സിദ്ധാര്‍ത്ഥിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ജാന്‍വി കപൂറാണ് നായിക. ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറിനും ഒപ്പമുളള വാര്‍ 2 ആണ് കിയാരയുടെ ഏറ്റവും പുതിയ പ്രൊജക്ട്.

Ads by Google
Monday 28 Jul 2025 12.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google