Thursday, March 19, 2026 Last Updated 54 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Monday 28 Jul 2025 11.55 AM

ഡിയര്‍ കോമ്രേഡിന്റെ ആറ് വര്‍ഷങ്ങള്‍; സന്തോഷം പങ്കുവെച്ച് രശ്മിക മന്ദാന

rashmika-mandanna-
photo-www.instagram.com/rashmika_mandanna/

ഡിയര്‍ കോമ്രേഡ് എന്ന തന്റെ സിനിമ പുറത്തിറങ്ങി ആറ് വര്‍ഷം തികയുന്ന സന്തോഷം പങ്കുവെച്ച് നടി രശ്മിക മന്ദാന. ചിത്രത്തിലെ ചില മധുരമുളള ചിത്രങ്ങള്‍ താരം പങ്കുവെച്ചു. ഒപ്പം മനോഹരമായൊരു കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്. ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാരോടും സ്‌നേഹം മാത്രം എന്നാണ് രശ്മിക കുറിച്ചത്.

‘ഡിയര്‍ കോമ്രേഡിന്റെ ആറ് വര്‍ഷങ്ങള്‍, വളരെയധികം സ്‌നേഹം, സന്തോഷം, പോസിറ്റീവിറ്റി, എല്ലാം കൂടുതല്‍ സ്‌നേഹം എന്നിവ നിറഞ്ഞ ഒരു സിനിമ. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ചില ഫോട്ടോകളാണിത്, ഇപ്പോഴും എന്റെ ഫോണില്‍ ഉണ്ട്, ഞാന്‍ അവയിലേക്ക് തിരിഞ്ഞുനോക്കുന്നു.. എനിക്ക് എത്ര മനോഹരമായ സമയമായിരുന്നുവെന്നും ഈ സിനിമയുടെ ഷൂട്ടിംഗില്‍ നാമെല്ലാവരും എത്ര മനോഹരമായ ഓര്‍മ്മകള്‍ സൃഷ്ടിച്ചുവെന്നും ചിന്തിക്കുന്നു.ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരോടും സ്‌നേഹം മാത്രം’ രശ്മിക കുറിച്ചു.

ഭരത് കമ്മ സംവിധാനം ചെയ്ത ഡിയര്‍ കേമ്രേഡില്‍ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിലെ ഇരുവരുടെയും കെമിസ്ട്രി സ്‌ക്രീനിലും പുറത്തും ആരാധകരില്‍ നിന്ന് സ്‌നേഹം നേടി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം കോളേജ് രാഷ്ട്രീയവും പ്രണയവും പ്രതികാരവുമെല്ലാം ചര്‍ച്ച ചെയ്യുന്നുണ്ട്.

ജസ്റ്റിന്‍ പ്രഭാകര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. മൈത്രി മൂവി മേക്കേഴ്സും ബിഗ് ബെന്‍ സിനിമാസും ചേര്‍ന്ന് നിര്‍മ്മിച്ച ഈ സിനിമയില്‍ മലയാളിയായ ശ്രുതി രാമചന്ദ്രന്‍, രാജ് അര്‍ജുന്‍, സുഹാസ്, കാളി വെങ്കട്ട്, വികാസ്, ദിവ്യ ശ്രീപാദ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Ads by Google
Monday 28 Jul 2025 11.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google