Thursday, March 19, 2026 Last Updated 49 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 27 Jul 2025 04.28 PM

മദംപട്ടി രംഗരാജുമായുളള വിവാഹം കഴിഞ്ഞു, ആറുമാസം ഗര്‍ഭിണിയാണ്; പോസ്റ്റുമായി ജോയ് ക്രിസില്‍ഡ

married
photo-x.com/joy_stylist/

തമിഴ് നടനും ഷെഫുമായ മദംപട്ടി രംഗരാജുമായി വിവാഹം കഴിഞ്ഞുവെന്ന് പറഞ്ഞ് കോസ്റ്റ്യൂംഡിസൈനറും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ ജോയ് ക്രിസില്‍ഡ. വിവാഹ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് ക്രിസില്‍ഡ ഇക്കാര്യം അറിയിച്ചത്. ' മിസ്റ്റര്‍ ആന്‍ഡ് മിസിസ് രംഗരാജ്' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. രംഗരാജ് ക്രിസില്‍ഡയെ ക്ഷേത്രത്തില്‍ വച്ച് സിന്ദൂരമണിയിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇതിന് പിന്നാലെയാണ് ' ബേബി ലോഡിങ് 2025' എന്ന ക്യാപ്ഷനില്‍ താന്‍ ആറുമാസം ഗര്‍ഭിണിയാണെന്ന് ക്രിസില്‍ഡ എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്. ഞായറാഴ്ച മദംപട്ടി രംഗരാജിനൊപ്പമുളള ചിത്രങ്ങള്‍ വീണ്ടും ഇവര്‍ പങ്കുവെച്ചു. വിവാഹവേഷത്തിലുളള ഇരുവരുടെയും ചിത്രങ്ങളാണ് ഇത്തവണയും ക്രിസില്‍ഡ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മദംപട്ടി തങ്കവേലു ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയാണ് മദംപട്ടി രംഗരാജ്. തമിഴ്‌നാട്ടില്‍ അറിയപ്പെടുന്ന ഷെഫ് ആയ രംഗരാജ് ടെലിവിഷന്‍ കുക്കറി ഷോയില്‍ ജഡ്ജ് ആയിരുന്നു. മെഹന്തി സര്‍ക്കസ്, പെന്‍ഗ്വിന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അഭിഭാഷകയായ ശ്രുതിയുമായി നേരത്തെ വിവാഹിതനായ രംഗരാജിന് രണ്ട് മക്കളുണ്ട്. അതേസമയം 2018ല്‍ സംവിധായകന്‍ ജെ.ജെ. ഫ്രെഡിക്കിനെ ക്രിസില്‍ഡ വിവാഹം ചെയ്തിരുന്നു.

Ads by Google
Sunday 27 Jul 2025 04.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google