Thursday, March 19, 2026 Last Updated 55 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 27 Jul 2025 03.58 PM

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപണം; നിര്‍മാതാവിനെ ചെരുപ്പ് കൊണ്ട് അടിച്ച് നടി

slaps, film

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നിര്‍മാതാവിനെ ചെരുപ്പ് കൊണ്ട് അടിച്ച് നടി രുചി ഗുജ്ജര്‍. സോം ലോംഗ് വാലി എന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഷോയ്ക്കിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രുചി ഗുജ്ജറും മറ്റുളളവരും തമ്മില്‍ വാക്കുതര്‍ക്കം നടക്കുന്നതും ഒടുവില്‍ നടി ചെരുപ്പൂരി അടിക്കുന്നതും വീഡിയോയില്‍ കാണാം.

സോം ലോഗ് വാലി എന്ന ചിത്രത്തിന്റെ നിര്‍മാതാവായ കരണ്‍ സിംഗ് ചൗഹാനെയാണ് 25 ലക്ഷം രൂപ തട്ടിയെന്ന് ആരോപിച്ച് രുചി ഗുജ്ജര്‍ തല്ലിയത്. സോണി ടിവിയില്‍ സംപ്രേഷണം ചെയ്യാനായി ഒരു ഹിന്ദി സീരിയല്‍ നിര്‍മിക്കാമെന്ന വാഗ്ദാനവുമായി കരണ്‍ തന്നെ വന്നു കണ്ടിരുന്നെന്നും അങ്ങനെ താനും നിര്‍മാണപങ്കാളിയാകുമെന്ന നിബന്ധനയില്‍ സീരിയല്‍ നിര്‍മിക്കാന്‍ ധാരണയായി. തുടര്‍ന്ന്, 2023 ജൂലൈ മുതല്‍ 2024 ജൂലൈ വരെയുളള സമയങ്ങളില്‍ പല തവണകളായി 25 ലക്ഷത്തോളം രൂപ കരണ്‍ സിംഗിന് നല്‍കി. എന്നാല്‍ പിന്നീടാണ് കരണ്‍ ' സോ ലോംഗ് വാലി' എന്ന ചിത്രത്തിന്റെ നിര്‍മാണത്തിനായി തന്റെ പണം ഉപയോഗിക്കുകയാണെന്ന് അറിഞ്ഞത്. പണം തിരികെ ആവശ്യപ്പെട്ടത് കരണ്‍ സിംഗിനെ സമീപിച്ചെങ്കിലും ഭീഷണിപ്പെടുത്തിയെന്നും രുചി പറഞ്ഞു.

ചിത്രത്തിന്റെ റിലീസുണ്ടെന്നും സ്‌പെഷ്യല്‍ ഷോ ഉണ്ടന്നും അറിഞ്ഞപ്പോള്‍ താന്‍ നേരിട്ടെത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും താരം വ്യക്തമാക്കി. താരത്തിന്റെ പരാതിയില്‍ കരണ്‍ സിംഗ് ചൗഹാനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Ads by Google
Sunday 27 Jul 2025 03.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google