Thursday, March 19, 2026 Last Updated 14 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Friday 25 Jul 2025 11.52 AM

' ഇനിയും ഇവനെ നിലക്കുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസില്‍ നല്ല കൈക്കരുത്തുളള ആണ്‍പിളേളര്‍ ഉണ്ടെന്നു വിനായകന്‍ അറിയും'

state, death

കൊച്ചി: നടന്‍ വിനായകന് ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ. നോബല്‍ കുമാര്‍. ഇനിയും നിലക്കുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കൈക്കരുത്തുളള യൂത്ത് കോണ്‍ഗ്രസുകാര്‍ എറണാകുളത്ത് ഉണ്ടെന്ന് വിനായകന്‍ അറിയുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പ്രതികരിച്ചു.

' വിനായകന് വായില്‍ തോന്നുന്നത് എന്തും വിളിച്ചു പറയാം എന്ന തോന്നല്‍ ഉണ്ടെങ്കില്‍ നിര്‍ത്തിക്കോ. ഇനിയും ഇവനെ നിലക്കുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു സംശയവും വേണ്ട യൂത്ത് കോണ്‍ഗ്രസില്‍ എറണാകുളത്തു നല്ല കൈക്കരുത്തുളള ആണ്‍പിളേളര്‍ ഉണ്ടെന്നു വിനായകന്‍ അറിയും. ക്ഷമിക്കുന്നതിനും ഒരു പരിധി ഉണ്ട്', എന്നായിരുന്നു നോബല്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍, ജോര്‍ജ് ഈഡന്‍ ഉള്‍പ്പെടെയുളളവരെ അധിക്ഷേപിച്ച് കൊണ്ടുളളതായിരുന്നു വിനായകന്റെ പോസ്റ്റ്. തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് വിനായകനെതിരെ ഉയരുന്നത്. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ്, യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി ശ്യാം ദേവദാസ് എന്നിവര്‍ വിനായകനെതിരെ ഡിജിപിക്ക് പരാതിയും നല്‍കി.

Ads by Google
Friday 25 Jul 2025 11.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google