Thursday, March 19, 2026 Last Updated 12 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Friday 25 Jul 2025 10.39 AM

ആളുകള്‍ക്ക് എന്നെ മടുത്തു കഴിയുമ്പോള്‍ അഭിനയം നിര്‍ത്തി ബാഴ്‌സലോണയില്‍ ഊബര്‍ ഓടിക്കാന്‍ പോകും; ഫഹദ് ഫാസില്‍

fahadh-faasil-

സിനിമയില്‍ ആളുകള്‍ക്ക് തന്നെ മടുത്തു കഴിയുമ്പോള്‍ ബാഴ്‌സലോണയില്‍ ഒരു ഊബര്‍ ഡ്രൈവറായി ജോലി നോക്കുമെന്ന് നടന്‍ ഫഹദ് ഫാസില്‍. ആളുകളെ യാത്ര കൊണ്ടുപോകുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊരു കാര്യമില്ലെന്നും ഫഹദ് പറഞ്ഞു. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

ബാഴ്‌സിലോണയില്‍ ഊബര്‍ ഡ്രൈവറാകാനുളള സ്വപ്‌നം ഇപ്പോഴും മനസ്സിലുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. തീര്‍ച്ചയായും എന്നായിരുന്നു ഫഹദിന്റെ മറുപടി. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് താനും നസ്രിയയും ബാഴ്‌സലോണയില്‍ ഉണ്ടായിരുന്നു. ആളുകള്‍ക്ക് തന്നെ മടുത്തു കഴിയുമ്പോള്‍ മാത്രമേ അത് സംഭവിക്കൂ. അറിയാമല്ലോ ? തമാശ മാറ്റിവെച്ച് പറയുകയാണെങ്കില്‍ , ഒരാളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് അല്ലെങ്കില്‍ ഒരാളുടെ ലക്ഷ്യസ്ഥാനത്തിന് സാക്ഷിയാകുന്നത് വളരെ മനോഹരമായ ഒന്നാണെന്ന് താന്‍ കരുതുന്നതായും ഫഹദ് പറഞ്ഞു.

അവസരം കിട്ടുമ്പോഴെല്ലാം ഞാന്‍ ഇപ്പോഴും അത് ചെയ്യാറുണ്ട്. അതെന്റെ സ്വന്തം സമയമാണ്. ഡ്രൈവിംഗ് മാത്രമല്ല, ഗെയിമുകള്‍, സ്‌പോര്‍ട്‌സ് , ടിവി കാണല്‍ തുടങ്ങി നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ നിരന്തരം ഏര്‍പ്പെടണം. അത് കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയെ സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു. ഫഹദ് കൂട്ടിച്ചേര്‍ത്തു.

ഈ ഊബര്‍ ഡ്രൈവറാകുന്നതിനേക്കാള്‍ കൂടുതല്‍ താനാസ്വദിക്കുന്ന മറ്റൊരു കാര്യമില്ലെന്ന് ഫഹദ് മുന്‍പ് പറഞ്ഞിട്ടുണ്ട്. ഒരു വിരമിക്കല്‍ പദ്ധതിയായി ബാഴ്‌സലോണയിലേക്ക് താമസം മാറി സ്‌പെയിനിലുടനീളം ആളുകളെ ടാക്‌സിയില്‍ കൊണ്ടുപോകാന്‍ ആഗ്രഹമുണ്ടെന്ന് ഭാര്യ നസ്രിയയോട് പറയാറുണ്ട്. അവള്‍ക്കും ഈ പദ്ധതി വളരെ ഇഷ്ടമാണെന്നും അന്ന് ഫഹദ് പറഞ്ഞിരുന്നു.

അതേസമയം വടിവേലുവിനൊപ്പമാണ് മാരീസനില്‍ ഫഹദ് അഭിനയിച്ചത്. സുധീഷ് ശങ്കറാണ് സംവിധാനം. ഓടും കുതിര ചാടും കുതിര, കരാട്ടെ ചന്ദ്രന്‍, പാട്രിയോട്ട് എന്നീ മലയാളസിനിമകളും തെലുങ്കില്‍ ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ എന്ന ചിത്രവും ഫഹദിന്റേതായി വരാനിരിക്കുന്നു.

Ads by Google
Friday 25 Jul 2025 10.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google