Thursday, March 19, 2026 Last Updated 16 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Friday 25 Jul 2025 08.28 AM

ഒരോ ചെറിയ നിമിഷങ്ങള്‍ പോലും ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് ഞങ്ങള്‍ സന്തോഷത്തോടെ മുന്നോട്ട് പോകുന്നു; കുറിപ്പുമായി നൂറിന്‍ ഷെരീഫ്‌

noorin-shereef-
photo-www.instagram.com/noorin_shereef_/

വിവാഹം കഴിഞ്ഞതിന്റെ രണ്ടുവര്‍ഷത്തെ സന്തോഷം ആഘോഷിക്കുകയാണ് നൂറിനും ഫഹീം സഫറും. പോയ വര്‍ഷത്തേക്കാളും ഈ വർഷം സന്തോഷങ്ങൾ നിറഞ്ഞതാണ് ഇരുവർക്കും. കാരണം ദിവസങ്ങൾക്ക് ഉള്ളിൽ അവർ കാത്തിരിക്കുന്ന പുത്തൻ സന്തോഷം ഇരുവരും തിരക്കഥ രചിച്ച സിനിമ എത്താൻ പോകുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടി നൂറിന്‍ ഷെരീഫും ഭര്‍ത്താവും നടനുമായ ഫാഹിം സഫറും ചേർന്ന് തിരക്കഥ രചിച്ചത്. ഈ വര്‍ഷം ഓണത്തിന് ചിത്രം റിലീസിന് എത്തും എന്നാണ് പ്രതീക്ഷ.

2025 ജൂലൈ 24 , ന് ഞങ്ങൾ സ്വപ്നം കണ്ട ഭാര്യാഭർത്താക്കന്മാരായുള്ള ജീവിതം 2 വർഷം പൂർത്തിയാവുകയാണ്! അതിലെ ഓരോ ചെറിയ നിമിഷങ്ങൾ പോലും ഹൃദയത്തോട് ചേർത്തുപിടിച്ച് ഞങ്ങൾ അങ്ങനെ സന്തോഷമായി മുൻപോട്ട് പോകുന്നു. ചുറ്റും ധാരാളം ആളുകൾ ഉണ്ട് സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ നിമിഷങ്ങൾ ഞങ്ങൾക്ക് നൽകാൻ. അനന്തമായ യഥാർത്ഥ നിമിഷങ്ങളിലേക്ക് ഞങ്ങൾക്ക് ഇനിയും പോകാനുണ്ട്. നിങ്ങൾ ഓരോ ആളുകളുടെയും സ്നേഹവും പിന്തുണയും വേണം. ഫഹീമിനെ ടാഗ് ചെയ്തുകൊണ്ട് നൂറിൻ കുറിച്ചു.

ദിലീപിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. ദിലീപിന് പുറമേ ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എല്ലാത്തിനും പുറമെ മോഹൻലാൽ കാമിയോ റോളിൽ എത്തുന്നു എന്നതാണ് മറ്റൊരു സന്തോഷം.

അഡാര്‍ ലവിലൂടെയായി ശ്രദ്ധ നേടിയതാണ് നൂറിന്‍ ഷെരീഫ്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായാണ് നൂറിനും സുഹൃത്തായ ഫഹീം സഫറും വിവാഹിതരായത്. ജൂണ്‍, മധുരം തുടങ്ങിയ സിനിമകളിലൂടെയായി ഫഹീമും അഭിനയത്തില്‍ കഴിവ് തെളിയിച്ച താരമാണ്.

Ads by Google
Friday 25 Jul 2025 08.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google