Thursday, March 19, 2026 Last Updated 12 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 24 Jul 2025 04.38 PM

' ഞാന്‍ സംസാരിക്കാന്‍ ശ്രമിച്ചത് ഈ നാട്ടിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണ്' ; ജെഎസ്‌കെ പ്രൊപ്പഗാണ്ട സിനിമയാണെന്ന് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സംവിധായകന്‍

director, to

ജെഎസ്‌കെ എന്ന ചിത്രം പ്രൊപ്പഗാണ്ട സിനിമയാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. താന്‍ സംസാരിച്ചത് ഈ നാട്ടിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയത്.

പ്രവീണ്‍ നാരായണന്റെ വാക്കുകള്‍:

''ക്രിസ്ത്യന്‍ പള്ളികള്‍ തോറും മുട്ടിലിഴഞ്ഞ് നടക്കുന്നു സുരേഷ് ഗോപി എന്ന് പറഞ്ഞവര്‍, ഫാദര്‍ ഫ്രാങ്കോക്കെതിരെ പറഞ്ഞ ഡേവിഡ് ആബേലിനു രാഷ്ട്രീയ പ്രോപഗണ്ട പറയുന്നു, ഞാന്‍ സംസാരിക്കാന്‍ ശ്രമിച്ചത് ഈ നാട്ടിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണ്, ഒരിക്കല്‍ കൂടി പറയുന്നു, ഈ കോരിച്ചൊരിയുന്ന മഴയത്ത് ആര്‍ത്തവ തുണി ഒന്ന് മാറാന്‍ വൃത്തിയോടെ, അറപ്പില്ലാതെ, പേടിയില്ലാതെ കയറിച്ചെല്ലാന്‍ സാധിക്കുന്ന ടോയ്‌ലറ്റുകള്‍ നമ്മുടെ രാജ്യത്ത് എവിടെയൊക്കെ ഉണ്ടെങ്കിലും ദയവ് ചെയ്ത് നിങ്ങള്‍ താഴെ കമന്റ് ആയി ഇടുക. ഈ വിഷയത്തില്‍ നിന്നും മാറി സംസാരിക്കുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നത് ആയിരിക്കും - ഇന്ത്യ എന്ന രാജ്യത്തെ ഏത് സംസ്ഥാനത്തെ പബ്ലിക് ടോയ്‌ലറ്റുകളും കമന്റ് ആയി ഇടാം - കേരളം NO -1 ആണെന്ന് ഉറപ്പുള്ളവര്‍ കമന്റ് ചെയ്യുന്നതിന് മുന്‍പു സ്വന്തം അമ്മയോടും, പെങ്ങളോടും സാധിക്കുമെങ്കില്‍ അഭിപ്രായം ചോദിക്കുക''.

ഒരു കോര്‍ട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍, സുരേഷ് ഗോപി ഡേവിഡ് ആബേല്‍ ഡോണോവന്‍ എന്ന വക്കീല്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായ ജാനകിയായി അനുപമ പരമേശ്വരന്‍ ആണ് എത്തുന്നത്്. ഇവരെ കൂടാതെ ദിവ്യ പിളള, ശ്രുതി രാമചന്ദ്രന്‍, മാധവ് സുരേഷ്, അസ്‌കര്‍ അലി എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

Ads by Google
Thursday 24 Jul 2025 04.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google