മലയാള സിനിമയിലെ ക്യൂട്ട് നായികയാണ് നസ്രിയ നസീം. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
ഇപ്പോഴിതാ, മെന്റലിസ്റ്റ് ആദിയ്ക്ക് ഒപ്പമുളള നസ്രിയയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ' അഭിമാനപുരസരം അവതരിപ്പിക്കുന്നു ന്യൂസിയ നസിം' എന്ന അടിക്കുറിപ്പോടെയാണ് നസ്രിയയ്ക്ക് ഒപ്പമുളള ചിത്രങ്ങള്‍ ആദി പങ്കിട്ടത്.
അതേസമയം സൂക്ഷ്മദര്‍ശിനി ആണ് നസ്രിയയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ചിത്രത്തിലെ നസ്രിയയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.