Thursday, March 19, 2026 Last Updated 16 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 24 Jul 2025 12.12 PM

' മോണിക്കാ' ഗാനത്തിന് ചുവടുവച്ച് സ്വാസികയും ഭര്‍ത്താവും; കയ്യടി നേടി പ്രേമിന്റെ പെര്‍ഫോമന്‍സ്

swasika, song
photo-www.instagram.com/swasikavj/

' മോണിക്കാ' ഗാനത്തിന് ചുവടുവച്ച് നടി സ്വാസികയും ഭര്‍ത്താവ് പ്രേമും. ഡാന്‍സ് വീഡിയോ സ്വാസിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

നിരവധി ആരാധകരാണ് വീഡിയോയില്‍ കമന്റുമായി എത്തുന്നത്. സ്വാസികയും പ്രേമും ഫുള്‍ എനര്‍ജിയില്‍ മോണിക്കയ്ക്ക് ചുവുടുവച്ചെങ്കിലും പ്രേമിനാണ് കൂടുതല്‍ കയ്യടി കിട്ടുന്നത്. ' ചേച്ചീ, പുളളി ഈ വീഡിയോ കൊണ്ടുപോയി. ഒന്നും തോന്നരുത്', ' ചെക്കന്‍ തൂക്കി', ' ഇന്നത്തെ പെര്‍ഫോമന്‍സ് പ്രേമേട്ടന്‍ കൊണ്ടോയി' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

രജനികാന്ത് ചിത്രം കൂലിയ്ക്ക് വേണ്ടി അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ഗാനമാണ് ' മോണിക്ക'. പൂജ ഹെഗ്‌ഡെയും സൗബിന്‍ ഷാഹിറുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പാട്ടിലെ നടന്‍ സൗബിന്റെ ഡാന്‍സ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Ads by Google
Thursday 24 Jul 2025 12.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google