Thursday, March 19, 2026 Last Updated 15 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 24 Jul 2025 11.26 AM

സ്ഥിരവരുമാനം ഉണ്ടായിരുന്നെങ്കില്‍ അഭിനയം പണ്ടേ നിര്‍ത്തിയേനെ, രാഷ്ട്രീയത്തോടാണ് താല്‍പര്യം; പവന്‍ കല്യാണ്‍

pawan-kalyan-
photo-www.facebook.com/PawanKalyan

ആന്ധ്രാപ്രദേശിന്റെ ഉപമുഖ്യമന്ത്രി കൂടിയായ പവന്‍ കല്യാണ്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും സിനിമയില്‍ സജീവമാണ്. ഇപ്പോഴിതാ തനിക്ക് സ്ഥിരവരുമാനം ഉണ്ടായിരുന്നെങ്കില്‍ അഭിനയം പണ്ടേ നിര്‍ത്തിയേനെ എന്ന് പറയുകയാണ് അദ്ദേഹം. സിനിമയില്‍ എത്തുന്നതിന് മുമ്പും തനിക്ക് ഏറ്റവും താല്‍പര്യമുണ്ടായിരുന്ന മേഖല പൊതുപ്രവര്‍ത്തനമായിരുന്നുവെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു.

സിനിമയും രാഷ്ട്രീയവും ഒരുമിച്ചുകൊണ്ടുപോവുന്നത് വളരെ പ്രയാസമുളള കാര്യമാണ്. രാഷ്ട്രീയ എതിരാളികളുമായി പോരടിക്കുന്നു, പൊതുനയങ്ങളെക്കുറിച്ച് സംസാരിക്കുന്നു, പെട്ടെന്ന് ഒരുദിവസം സിനിമയിലേക്ക് തിരികെപ്പോയി നൃത്തം ചെയ്യുകയോ നാടകീയ സംഭാഷണങ്ങള്‍ പറയുകയോ ചെയ്യുന്നു. അവിടെയാണ് ഞാന്‍ ശരിക്കും ബുദ്ധിമുട്ടുന്നത്.

അഭിനയം പണ്ടേ നിര്‍ത്തേണ്ടതായിരുന്നോ എന്ന് ചിലപ്പോള്‍ ചിന്തിക്കാറുണ്ട്. എന്നാല്‍, എന്റെ ഏകവരുമാനമാര്‍ഗം സിനിമയാണ്. അതിനാല്‍ അഭിനയം തുടരേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം രാജ്യസേവനമാണ്. എനിക്ക് ആവശ്യത്തിന് പണവും സ്ഥിരവരുമാനവുമുണ്ടായിരുന്നെങ്കില്‍ ഞാന്‍ സിനിമ ചെയ്യുമെന്ന് തോന്നുന്നില്ല. കാരണം എനിക്ക് സിനിമയേക്കാള്‍ താത്പര്യം രാഷ്ട്രീയമാണ്,' പവന്‍ കല്യാണ്‍ പറഞ്ഞു.

പവൻ കല്യാണിന്റേതായി 'ഹരി ഹര വീര മല്ലു' എന്ന സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്. ജൂലൈ 24 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഗ്യാങ്സ്റ്റർ ഡ്രാമയായ 'ദേ കോൾ ഹിം ഒജി' യും സെപ്റ്റംബർ 25 ന് എത്തുന്നുണ്ട്. 'ഉസ്താദ് ഭഗത് സിംഗ്' എന്ന പോലീസ് ഡ്രാമയിലാണ് നിലവിൽ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Ads by Google
Thursday 24 Jul 2025 11.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google