Thursday, March 19, 2026 Last Updated 12 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 24 Jul 2025 09.30 AM

എന്റെ ജീവിതത്തില്‍ നിങ്ങളെ ലഭിച്ചതില്‍ ഞാന്‍ നന്ദിയുളളവാളാണ്; ജഗത്തിന് ആശംസകളുമായി അമല പോള്‍

amala paul
photo-www.instagram.com/amalapaul/

മലയാളത്തില്‍ തുടങ്ങി ഇന്ന് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് വൈറലായി മാറാറുണ്ട്. ജഗത് ദേശായിയുമായുള്ള പ്രണയവും വളരെ ആഘോഷമായി നടത്തിയ അവരുടെ വിവാഹവും പിന്നീട് ആദ്യത്തെ കണ്മണിയുടെ വരവും എല്ലാം അമല സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴിതാ ജഗത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് താരം പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. എന്റെ ജീവിതത്തില്‍ നിങ്ങളെ ലഭിച്ചതില്‍ എന്നേക്കും നന്ദിയുള്ളവനാണ് എന്നാണ് അമല ചിത്രങ്ങള്‍ പങ്കുവെച്ചുകാണ്ട് കുറിച്ചത്. ലവ്, ഗ്രേറ്റ്ഫുള്‍ , ബ്ലെസ്സ്ഡ്, ഹാപ്പി ബര്‍ത്ത്‌ഡേ ഹസ്ബന്റ് എന്നീ ഹാഷ് ടാഗുകളും താരം കൊടുത്തിട്ടുണ്ട്

ഹാപ്പി ബര്‍ത്ത്‌ഡേ മൈ ലവ്, സന്തോഷം, സ്‌നേഹം, ആരോഗ്യം, നിങ്ങളുടെ പ്രിയപ്പെട്ടതെല്ലാം എന്നിവയാല്‍ നിറഞ്ഞ ഒരു അത്ഭുതകരവും അനുഗ്രഹീതവുമായ വര്‍ഷം ആശംസിക്കുന്നു. എന്റെ ജീവിതത്തില്‍ നിങ്ങളെ ലഭിച്ചതില്‍ എന്നേക്കും നന്ദിയുള്ളവനാണ്. കൂടുതല്‍ മറക്കാനാവാത്ത ഓര്‍മ്മകള്‍ ഒരുമിച്ച് സൃഷ്ടിക്കാം അമല പോള്‍ കുറിച്ചു. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ ജഗത്തിന് ആശംസകളുമായെത്തുന്നത്.

2023 നവംബറിലായിരുന്നു അമലയും ജഗതും വിവാഹിതരായത്. കൊച്ചിയില്‍ അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ജൂണ്‍ 11ന് കുഞ്ഞ് ജനിച്ചു. ജനുവരി 4നാണ് താന്‍ അമ്മയാകാന്‍ ഒരുങ്ങുന്ന വിശേഷം അമല പങ്കിട്ടത്. ഇളൈയ് എന്നാണ് കുഞ്ഞിന്റെ
പേര്.

Ads by Google
Thursday 24 Jul 2025 09.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google