Thursday, March 19, 2026 Last Updated 16 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Jul 2025 03.20 PM

ശ്രീദേവിയുടെ ​ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പങ്കിട്ട് ബോണി കപൂര്‍; തന്നെ നോക്കി പുഞ്ചിരിക്കുവെന്ന് താരം; 26 കിലോ കുറച്ച ബോണിയെ കണ്ട ചിരിയാണോയെന്ന് ആരാധകര്‍

uploads/news/2025/07/792631/Untitled-5.jpg
Boney Kapoor shares throwback picture of Sreedevi (Image Source: Instagram)

എപ്പോഴും ലൈംലൈറ്റില്‍ നില്‍ക്കുന്ന സെലിബ്രിറ്റികള്‍ക്ക് സൗന്ദര്യവും ഫിറ്റ്നെസ്സും കാത്തുസൂക്ഷിച്ചേ മതിയാവൂ. പലപ്പോഴും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം കഴിക്കാന്‍ പോലും അവര്‍ക്ക് കഴിയാറില്ല. അതുകൊണ്ടു തന്നെ താരങ്ങളുടെ ജീവിതവും ജീവിതചര്യയും എപ്പോഴും ആരാധകർ ഏറ്റെടുക്കുന്ന വിഷയമാണ്.
അമിതവണ്ണവും ശരീരഭാരവും കൂടുതലുള്ള സെലിബ്രിറ്റികള്‍ ചിട്ടയായ വ്യായാമത്തിനും ആഹാരരീതികള്‍ക്കും ശേഷം ഫിറ്റ്നെസ്സിലേക്ക് തിരിച്ചെത്തുമ്പോഴാണ് പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അക്കൂട്ടത്തില്‍ ഈയടുത്തിടെ വാര്‍ത്തകളില്‍ നി​റഞ്ഞൊരു സെലിബ്രിറ്റിയാണ് ബോളിവുഡ് നിര്‍മ്മാതാവും അഭിനേത്രിയായിരുന്ന ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂര്‍. ജിം പരിശീലനമില്ലാതെ 26 കിലോ ശരീരഭാരം കുറച്ചതായാണ് റിപ്പോര്‍ട്ട്.
ജിം പരിശീലനത്തിന് പകരം ചിട്ടയായ ഭക്ഷണക്രമം പാലിച്ചാണ് ബോണി ശരീരഭാരം കുറച്ചത്. അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളും കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ വിഭവങ്ങളും ഒഴിവാക്കി. അത്താഴം ഒഴിവാക്കുകയും പകരം വൈകീട്ട് ലഘുവായ സൂപ്പ് ഭക്ഷണമാക്കുകയും ചെയ്തു. പഴങ്ങളും ജ്യൂസും റൊട്ടിയുമായിരുന്നു ബോണി കപൂര്‍ പ്രഭാതഭക്ഷണമാക്കിയതെന്നും റി​പ്പോര്‍ട്ടുണ്ട്.
ഇപ്പോഴിതാ ഭാര്യയും അഭിനേത്രിയുമായിരുന്ന തന്റെ ഭാര്യ ശ്രീദേവിയുടെ ഒരു പഴയ ചിത്രം പങ്കിട്ടിരിക്കുകയാണ് ബോണി കപൂര്‍. തന്റെ എക്കാലത്തെയും പ്രണയവും ജീവിതപങ്കാളിയുമായിരുന്ന അഭിനേത്രി ശ്രീദേവി തന്നെ നോക്കി പുഞ്ചിരിക്കുന്നു എന്നാണ് താരം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ശ്രീദേവിയുടെ ഒരു ത്രോബാക്ക് ചിത്രവും ബോണി കപൂര്‍ പങ്കുവച്ചിട്ടുണ്ട്. ‘‘എന്നെ നോക്കി പുഞ്ചിരിക്കുന്നു..., ഞങ്ങള്‍ വിവാഹിതരാകുന്നതിന് മുമ്പുള്ള ചിത്രം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ബോണി കപൂറിന്റെ പോസ്റ്റ്. ഇടയ്ക്കിടെ ശ്രീദേവിയുടെ ചിത്രങ്ങള്‍ ബോണി കപൂര്‍ പങ്കിടാറുണ്ട്.
നേരത്തെയും ഇത്തരത്തില്‍ ശരീര ഭാരത്തില്‍ മാറ്റം വരുത്തി ബോണി കപൂര്‍ ഞെട്ടിച്ചിട്ടുണ്ട്. ഫിറ്റ്നെസിനോടുള്ള തന്റെ താത്പര്യത്തിന് കാരണം അന്തരിച്ച ഭാര്യ ശ്രീദേവിയാണെന്നും താരം പറഞ്ഞിട്ടുണ്ട്.

Ads by Google
Wednesday 23 Jul 2025 03.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google