Thursday, March 19, 2026 Last Updated 42 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Jul 2025 12.48 PM

' എന്റെ 2-ാമത്തെ സംസ്ഥാന അവാര്‍ഡ് സഖാവ് വിഎസില്‍ നിന്ന് വാങ്ങാന്‍ കഴിഞ്ഞ നിമിഷം അഭിമാനപൂര്‍വ്വം ഇന്നോര്‍ക്കുന്നു' ; മനോജ് കെ ജയന്‍

manoj k jayan, pays
photo-www.facebook.com/manojkjayanofficial

വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ മനോജ് കെ ജയന്‍. തന്റെ രണ്ടാമത്തെ സ്റ്റേറ്റ് അവാര്‍ഡ് വി എസ് അച്യുതാനന്ദനില്‍ നിന്ന് ഏറ്റുവാങ്ങിയ അഭിമാന നിമഷം ഓര്‍ത്തെടുത്താണ് മനോജ് കെ ജയന്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

''എന്റെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ്, അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ആദരണീയനായ സഖാവ് വി എസില്‍ നിന്ന് വാങ്ങാന്‍ കഴിഞ്ഞ..ആ നിമിഷത്തെ വളരെ അഭിമാനപൂര്‍വ്വം ഇന്നോര്‍ക്കുന്നു. ആദരാഞ്ജലികള്‍...പ്രണാമം'', എന്നാണ് മനോജ് കെ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം അനന്തപുരിയില്‍ നിന്ന് ആലപ്പുഴയിലേക്കുളള വിഎസ്സിന്റെ അന്ത്യയാത്ര പുരോഗമിക്കുകയാണ്. വേലിക്കകത്ത് വീട്ടിലേക്കുളള വി എസിന്റെ അവസാനയാത്രയാണിത്. ജനലക്ഷങ്ങളാണ് വീരസഖാവിന് വേണ്ടി കണ്ഠമിടറിയും മുഷ്ടി ഉയര്‍ത്തിയും യാത്രയിലുടനീളം അഭിവാദ്യം അര്‍പ്പിച്ച്് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം 11 മണിക്ക് സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസിലും പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷം വലിയചുടുക്കാട്ടില്‍ സംസ്‌കാരവും നടക്കും.

കഴിഞ്ഞ ദിവസമാണ് വിഎസ് അച്യുതാനന്ദന്‍ വിടപറഞ്ഞത്. ഹൃദയാഘാതമായിരുന്നു മരണകാരണം. 101 വയസ്സായിരുന്നു.

Ads by Google
Wednesday 23 Jul 2025 12.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google