Thursday, March 19, 2026 Last Updated 14 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Jul 2025 09.04 AM

കാവ്യയെ അനുകരിച്ച് കണ്മണി; ഇത് തകര്‍ത്തെന്ന് ആരാധകര്‍; വീഡിയോ

kanmani-
photo-www.instagram.com/kanmanikiara/

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. മുക്തയെപോലെ മകൾ കിയാര എന്ന കണ്മണിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. അമ്മയുടെ വഴിയെ അടുത്തിടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു കൺമണി. 'പത്താം വളവ്' എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ മകളായാണ് കൺമണി അഭിനയിച്ചത്.

ഇടയ്ക്ക് ഇൻസ്റ്റഗ്രാം റീലുകളും ഡബ്സ്മാഷ് വീഡിയോകളുമൊക്കെയായി സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട് കൺമണി. ഇപ്പോഴിതാ, കാവ്യമാധവൻ ബാലതാരമായെത്തിയ അഴകിയ രാവണൻ എന്ന ചിത്രത്തിലെ ‘വെണ്ണിലാ ചന്ദനകിണ്ണം ’എന്ന പാട്ട് റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് മുക്തയും കൺമണിയും ചേർന്ന്. കാവ്യയെ പോലെ തന്നെയുണ്ട് വീഡിയോയിൽ കൺമണി കുട്ടിയെന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്.

റിമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. ഇവരുടെ കുട്ടിയാണ് കണ്മണി. റിമിയും മുക്തയും ഇടയ്ക്കിടക്ക് കണ്മണി കുട്ടിയുടെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളത് കൊണ്ട് കണ്മണി കുട്ടിക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്.

ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ‘ഗോൾ’, ‘നസ്രാണി’, ‘ഹെയ്‌ലസാ’, ‘കാഞ്ചീപുരത്തെ കല്യാണം’ തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു.

Ads by Google
Wednesday 23 Jul 2025 09.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google