Thursday, March 19, 2026 Last Updated 13 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 22 Jul 2025 02.26 PM

ഫ്രണ്ട്ഷിപ്പ്ഡേയിൽ ഔട്ട്ഫിറ്റില്‍ നിന്നുള്ള ബീഡ്സ് ബാൻഡുകൾ പാപ്സിനു നല്‍കി ഉര്‍ഫി ജാവേദ്; വൈറല്‍ ഔട്ട്ഫിറ്റുമായി താരം

uploads/news/2025/07/792424/Untitled-5.jpg
Urfi Javed sweet gesture towards papparazi (Image Source: Instagram)

സീരിയലുകളിലൂ​ടെയും ബിഗ് ബോസ് ഒടിടിയിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയായ താരമാണ് ഉര്‍ഫി ജാവേദ്. എന്നാല്‍ ഉര്‍ഫി ഏറെ ശ്രദ്ധിക്കപ്പെട്ടത് വസ്ത്രധാരണത്തിലെ വ്യത്യസ്ത തിരഞ്ഞെടുപ്പുകളിലൂടെയാണ്. ബോളിവുഡില്‍ വ്യത്യസ്തമായ ഫാഷൻ സ്റ്റൈല്‍ കൊണ്ട് ആരാധകരെ അമ്പരപ്പിക്കാറുണ്ട് ഉർഫി. ഫാഷന്‍ ലോകത്തെ താരമായ ഉര്‍ഫി സോഷ്യല്‍മീഡിയയിൽ പങ്കിടുന്ന പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം വൈറലാണ്.
ഇപ്പോഴിതാ തന്റെ പുതിയ ഔട്ട്ഫിറ്റിലൂടെ പാപ്പരാസികളുമായിട്ടുള്ള ആത്മബന്ധം പങ്കിടുകയാണ് ഉര്‍ഫി. താൻ ഇന്ന് ഫോട്ടോ എടുക്കാൻ വിളിച്ചത് പാപ്സിനെയല്ല മറിച്ച് തന്റെ ട്രൈബ്സിനെയാണെന്ന് താരം വീഡിയോയിൽ പറയുന്നുണ്ട്.
‘‘ബുദ്ധിയെന്നോ, വൗ എന്നോ, അത്ഭുതമെന്നോ വിശേഷിപ്പിക്കാം... ഔട്ട്ഫിറ്റില്‍ നിന്ന് അടര്‍ത്തിയെടുത്ത ബീഡ്സ് ബാന്‍ഡുകള്‍ പാപ്പരാസികളുമായി പങ്കുവച്ചപ്പോള്‍ അത് വെറും ഫാഷൻ മാത്രമായിരുന്നില്ല....’’ എന്ന് കുറിച്ചാണ് ഉര്‍ഫി പുതിയ വീഡിയോ പങ്കിട്ടിരിക്കുന്നത്.

Ads by Google
Tuesday 22 Jul 2025 02.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google