Thursday, March 19, 2026 Last Updated 16 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 22 Jul 2025 02.09 PM

‘വി.എസ് എന്ന രണ്ടക്ഷരം തന്നെ ധാരാള’മെന്ന് കുറിച്ച് സംഗീതസംവിധായകന്‍ ബിജിബാല്‍; ഒരുപാട് വാചകങ്ങളേക്കാള്‍ മൂല്യമിതിനെന്ന് കമന്റുകള്‍

uploads/news/2025/07/792421/Untitled-4.jpg
Bijibal tribute to former chief minister VS Achuthanandan (Image Source: Instagram)

എന്നും പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും പോരാളിയായിരുന്നു ​കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദന്‍. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന വി.എസ്. എന്നും സ്ത്രീ പക്ഷത്തു നിലകൊണ്ടിരുന്ന ജനകീയ നേതാവ് കൂടിയായിരുന്നു. 1940 മുതൽ ഇടതുപ്രസ്ഥാനത്തിന്റെ സഹയാത്രികനായ വി.എസ് സമരഭരിതമായ ഒരു കാലത്തിന്റെ അടയാളവാക്യമായി കേരളരാഷ്ട്രീയ ചരിത്രത്തില്‍ എന്നും സുവര്‍ണ്ണലിപികളില്‍ കുറിക്കപ്പെടും.
വി.എസ്സിന്റെ നിര്യാണത്തില്‍ ഒരു ദിവസം പൊതു അവധിയോടു കൂടി മൂന്നു ദിവസം മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണവും ഉണ്ടാകും. എല്ലാ മേഖലയിലുമുള്ള പ്രമുഖര്‍ വി.എസ്സിന് അന്ത്യാഞ്ജലി അർപ്പിച്ചിട്ടുണ്ട്. എല്ലാവരും ജനനായകന് നൊമ്പരത്തില്‍ കുതിര്‍ന്ന വിടയാണ് വാക്കുകളിലൂടെ കുറിച്ചിരിക്കുന്നത്.
ഇപ്പോഴിതാ സംഗീതസംവിധായകന്‍ ബിജിബാലും വി.എസ്. അച്യൂതാനന്ദന് സ്മരണാഞ്ജലി കുറിക്കുകയാണ്. ഒരുപാട് വാക്കുകളോ വാചകങ്ങളോ ഉപയോഗിക്കാതെ വെറും രണ്ടു വാക്കുകളില്‍ ആ വിപ്ലവനായകനെക്കുറിച്ച് കുറിക്കുകയാണ് ബിജിബാല്‍. ‘‘വി.എസ് എന്ന രണ്ടക്ഷരം ധാരാളം...’’ എന്ന ക്യാപ്ഷനൊപ്പമാണ് വി.എസിന്റെ ജ്വലിക്കുന്ന ചിത്രം ബിജിബാല്‍ പങ്കിട്ടിരിക്കുന്നത്.

Ads by Google
Tuesday 22 Jul 2025 02.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google