Thursday, March 19, 2026 Last Updated 10 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 22 Jul 2025 01.36 PM

' വിട പറയുന്നില്ല സഖാവേ, ഹൃദയത്തില്‍ മരണമില്ലാതെ എന്നും ഉണ്ടാകും' ; അരുണ്‍ ഗോപി

arun gopy
photo-www.facebook.com/arungopy.gopy

വി.എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സംവിധായകന്‍ അരുണ്‍ ഗോപി.

'' മനസ്സു കൊണ്ട് അത്രയേറെ ആരാധിച്ച മറ്റൊരു നേതാവില്ല!!! ഹൃദയത്തില്‍ മരണമില്ലാതെ എന്നും ഉണ്ടാകും!! വിട പറയുന്നില്ല സഖാവെ...!! ലാല്‍ സലാം!! '' , അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. വിഎസിനൊപ്പം വേദി പങ്കിട്ടത്തിന്റെ ഫോട്ടോയും അരുണ്‍ ഗോപി പങ്കുവെച്ചു.

തിങ്കളാഴ്ച വൈകിട്ട് 3.20-ഓടെയായിരുന്നു വിഎസിന്റെ വിയോഗം. 101 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു കഴിഞ്ഞിരുന്നത്. വിഎസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Ads by Google
Tuesday 22 Jul 2025 01.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google